Saturday, May 11, 2013

ജീവിതം പോലെയൊന്ന് !





ബ്ലോഗിൽ അനുഭവക്കുറിപ്പുകൾ അങ്ങനെ അധികമൊന്നും എഴുതിയിട്ടില്ല. ഇന്ന് എന്റെ ജീവിതത്തിലെ പ്രധാനനാഴികക്കല്ലുകളിലൊന്ന് പിന്നിട്ട സ്ഥിതിയ്ക്ക് അല്പമെന്തെങ്കിലും എഴുതാതെ വയ്യ.

വിദ്യാഭ്യാസം എനിക്ക് മാർഗമെന്നതിനേക്കാളും ഒരു ലക്ഷ്യം തന്നെയായിരുന്നു. ജീവിതത്തിൽ എന്നെങ്കിലും സാധിക്കണമെന്നുണ്ടായിരുന്ന ഒരേയൊരാഗ്രഹവും ഒരു ഡോക്ടറൽ ഡിഗ്രി തന്നെ. അതിനു കാരണം ഒരു പക്ഷേ എന്റെ അച്ഛനായിരിക്കും.
എന്റെ അച്ഛനു പ്രാഥമികവിദ്യാഭ്യാസമില്ല. ആറാമത്തെ വയസ്സിൽ അനാഥനായതുകൊണ്ട് അച്ഛന്റെ ബാല്യം തെരുവിലായിരുന്നു. ഹോട്ടലുകളിൽ പാത്രം കഴുകിയും കടത്തിണ്ണയിൽ കിടന്നുറങ്ങിയും ജീവിക്കാനുള്ള ശ്രമത്തിനിടയിൽ വിദ്യാഭ്യാസം സാധ്യമായിരുന്നില്ല. എന്നാൽ, കൗമാരം പിന്നിട്ടതിനു ശേഷം, സ്വന്തം അധ്വാ‍നത്താൽ വായിക്കാൻ പഠിച്ചു. അതിനു ശേഷം വായിക്കാനും പഠിക്കാനുമുള്ള ആഗ്രഹമുണ്ടായിരുന്നതിനാൽ മലയാളത്തിലെ നോവലുകളും ചില വിദേശനോവലുകളുടെ പരിഭാഷകളും വായിച്ചു. ദസ്തയെവ്സ്കിയുടെ പുസ്തകങ്ങളിലേക്ക് എന്നെ ആദ്യം നയിച്ചത് എന്റെ അച്ഛൻ തന്നെയാണ്. ഒരു മനുഷ്യൻ ആയുസ്സിൽ ഒരു പുസ്തകമേ വായിക്കുന്നുള്ളുവെങ്കിൽ, അത് ബ്രദേഴ്സ് കാരമസോവ് ആയിരിക്കണമെന്നാണ് അച്ഛൻ പറയുക. തനിക്കു സാധ്യമാകാതെപോയ സാമ്പ്രദായിക വിദ്യാഭ്യാസം അതിന്റെ പരമാവധി എനിക്ക് കിട്ടണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു തന്നെ, റബർ ടാപ്പിംഗ് തൊഴിലാളിയുടെ തുച്ഛവരുമാനം കൊണ്ട് എന്നെ പഠിപ്പിക്കുമ്പോഴും, ഒരിക്കൽ പോലും, “ഇത്രയും പഠിച്ചതു മതി, ഇനി എന്തെങ്കിലും ജോലി നോക്ക്” എന്ന് എന്നോടു പറഞ്ഞിട്ടില്ല. എന്നാൽ ഞാനിതൊക്കെ ഒരു വിശാലാർത്ഥത്തിൽ മനസ്സിലാക്കുന്നത് ഏറെ വളർന്നതിനു ശേഷമാണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയം (കെമിസ്ട്രി) പഠിക്കുക എന്നതിൽ കൂടുതൽ ഒരു ലക്ഷ്യവും എന്നെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസത്തിനുണ്ടായിരുന്നിട്ടില്ല. +2 കഴിഞ്ഞ് എഞ്ചിനീയറിങ്ങിനു പോകുന്നതാണു നാട്ടുനടപ്പെങ്കിലും, ബി.ടെക് അഡ്മിഷൻ വേണ്ടെന്ന് വെച്ച് ബി.എസ്.സി കെമിസ്ട്രി പഠിക്കാൻ പോയത് ഈയൊരു ഇഷ്ടം മാത്രം കാരണമായിരുന്നു.

ഡിഗ്രി വരെയൊക്കെ എന്റെ ലക്ഷ്യം, സിവിൽ സർവീസ് പരീക്ഷ എഴുതുക എന്നതായിരുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്ക് കെമിസ്ട്രി മെയിൻ വിഷയമായെടുക്കുക എന്നൊരു ലക്ഷ്യവും കൂടിയുണ്ടായിരുന്നു MSc കെമിസ്ട്രിയ്ക്കു ചേരുമ്പോൾ. കുഗ്രാമത്തിൽ ജനിച്ച് വളർന്നതുകൊണ്ട് അന്നൊന്നും Ph.D എന്നൊരു പഠനത്തെക്കുറിച്ച് ഒരു ധാരണയുമില്ല. MSc പഠിക്കുന്ന കാലത്ത് ആനന്ദിനെ വായിച്ചതാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ആദ്യം ഉത്തരായനം വായിച്ചു. ആവേശം കയറി ആൾക്കൂട്ടം വായിച്ചു. ‘മരുഭൂമികൾ ഉണ്ടാകുന്നത്’ വായിച്ചതോടെ അധികാരം എന്ന വിഷയത്തെ മറ്റൊരു രീതിയിൽ വിമർശനാത്മകമായി സമീപിക്കാൻ സാധിച്ചു. സിവിൽ സർവീസ് എന്ന അന്നത്തെ ലക്ഷ്യം ഞാനുപേക്ഷിച്ചു. തുടർന്നുള്ള ഏതാനും മാസങ്ങളായിരുന്നു എന്റെ ജീവിതത്തിലെ ഐഡന്റിറ്റി ക്രൈസിസ്. ഞാനെന്താണെന്നോ ആരാണെന്നോ ഒരു രൂപവുമില്ല. സിനിമകൾ കാണാൻ താത്പര്യമുണ്ട്. കെമിസ്ട്രി കൂടുതൽ പഠിക്കുന്തോറും ആ വിഷയത്തോട് ഒരിഷ്ടമുണ്ട്. എന്നാൽ ‘ക്വാണ്ടം മെക്കാനിക്സ്’ മാത്രം എനിക്ക് ഒരു മിസ്റ്ററിയായി തുടർന്നു. ആ സബ്ജക്ടിനെ മാത്രം എനിക്ക് പേടിയായിരുന്നു.

ജീവിതത്തിൽ തുടർന്നുള്ള വഴി കാണിച്ചു തന്നതും ആനന്ദ് തന്നെ. ‘ജൈവമനുഷ്യൻ’ എന്ന പുസ്തകം. അതിൽ മനുഷ്യൻ എന്ന പ്രതിഭാസത്തെ പ്രകൃതിയുടെയും ചരിത്രത്തിന്റെയും പശ്ചാത്തലത്തിൽ മനസ്സിലാക്കാനുള്ള ശ്രമത്തിൽ സ്വാതന്ത്ര്യത്തെക്കുറിച്ചും അടിമത്തത്തെക്കുറിച്ചും പറയുന്ന ഭാഗം എന്നെ ആഴത്തിൽ സ്വാധീനിച്ചു. എന്റെ സ്വാതന്ത്ര്യം ഞാൻ തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും, അറിവാണു എന്നെ സ്വതന്ത്രനാക്കുകയെന്നും അതിനു വേണ്ടിയുള്ള അന്വേഷണമാണു എന്റെ വഴിയെന്നും എനിക്ക് ബോധ്യമായി. Ph.D ചെയ്യണമെന്ന് തീരുമാനിച്ചു. MSc വരെ കാര്യങ്ങൾ തടസ്സങ്ങളില്ലാതെ പോയെങ്കിലും ജീവിതം ഒരു സ്ട്രഗിൾ തന്നെയെന്ന് എന്നെ ബോധ്യപ്പെടുത്തിയത് MSc കഴിഞ്ഞുള്ള നാല് വർഷങ്ങളാണ്.

MSc കഴിഞ്ഞയുടനെ Ph.Dയ്ക്ക് Bombay IIT-യിൽ അഡ്മിഷൻ കിട്ടിയെങ്കിലും, ജാതിയിൽ ബ്രാഹ്മണനല്ലാതിരുന്നതുകൊണ്ട് ഗൈഡിനെ കിട്ടിയില്ല. അതില്‍പ്പിന്നെ ഇന്ത്യൻ സ്ഥാപനങ്ങളിൽ അപ്ലൈ ചെയ്യുന്നത് നിർത്തി. വിയന്നയിലും ഓസ്ട്രേലിയയിലും Ph.D ചെയ്യാൻ കോമൺ‌വെൽത്ത് സ്കോളർഷിപ്പിനു രണ്ടുതവണ സെലക്റ്റ് ചെയ്യപ്പെട്ടെങ്കിലും എന്റെ ഡോക്യുമെന്റ്സ് ഒരിക്കലും ഡെൽഹിയിലെ എമ്പസിയിൽ നിന്നു പുറത്തേക്ക് പോയില്ല. പ്രൊബബിലിറ്റി നമുക്ക് അനുകൂലമായി സംഭവിക്കുമ്പോൾ നമ്മളതിനെ ഭാഗ്യമെന്ന് വിളിക്കും. എനിക്ക് ഭാഗ്യമില്ലെന്ന് ബോധ്യമായി. ഓരോ തവണയും എന്തെങ്കിലും കാരണത്താൽ അഡ്മിഷൻ നടക്കാതെ വരുമ്പോൾ മാനസികമായി ഞാൻ കൂടുതൽ കൂടുതൽ തകർന്നുകൊണ്ടിരുന്നു. ജീവിതച്ചെലവുകൾക്കായി ബാംഗ്ലൂരിൽ ജോലി ചെയ്യാൻ തുടങ്ങി. ബഹിർമുഖനായിരുന്ന ഞാൻ കൂടുതൽ അന്തർമുഖനായി. സാമൂഹികമായി ഉൾവലിഞ്ഞു. പൊതുചടങ്ങുകൾക്ക് പോകുന്നത് ഭയമായി. MSc-യ്ക്ക് കൂടെ പഠിച്ച സുഹൃത്തായ ജിൻസിയുമായുള്ള വിവാഹവും മകലുടെ ജനനവും ഇക്കാലത്തായിരുന്നു. ജിൻസി തന്ന ഇമോഷണൽ സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ ഞാനാ കാലഘട്ടം അതിജീവിക്കില്ലായിരുന്നു. മറ്റൊരാശ്രയം സിനിമയായിരുന്നു. അപകർഷതാബോധം എന്നെ നശിപ്പിക്കാതിരിക്കാൻ ഞാൻ കൂടുതൽ സിനിമ കണ്ടു. ഓരോ പരാജയത്തിലും വീണു പോകാതിരിക്കാൻ ടെറൻസ് മാലിക്കിന്റെ ‘ദി തിൻ റെഡ് ലൈൻ’ ആവർത്തിച്ചു കണ്ടു. ഓരോ മനുഷ്യനും അവനവന്റെ യുദ്ധം തനിയെ ചെയ്യണമെന്ന് ആ സിനിമ എന്നെ ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യത്തെക്കുറിച്ച് ആനന്ദ് എഴുതിയത് ആവർത്തിച്ചു വായിച്ചു. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കാലത്ത്, കൂടെ ജോലി ചെയ്തിരുന്ന ജ്യോതിയാണ് GRE എന്ന പരീക്ഷയെക്കുറിച്ചും, അതെഴുതിയാൽ അമേരിക്കയിൽ Ph.D ചെയ്യാമെന്നും പറഞ്ഞു തന്നത്. പഠിക്കാനും റിസർച്ച് ചെയ്യാനും താത്പര്യമുണ്ടെങ്കിൽ അതിനവസരം തരാൻ ജനിതകഗുണമോ ഭാഗ്യമോ നോക്കാത്ത അപൂർവം രാജ്യങ്ങളിലൊന്ന് അമേരിക്കയാണെന്ന് എനിക്ക് മനസ്സിലായി. GRE-യ്ക്കുള്ള തയ്യാറെടുപ്പ് മുതൽ അഡ്മിഷനും വീസയും കിട്ടുന്നതു വരെയുള്ളത് ഏതാണ്ട് ഒന്നര വർഷം നീളുന്ന പ്രോസസായിരുന്നു.

അങ്ങനെ 2007 ഫാളിൽ Ph.D ചെയ്യാൻ ഞാൻ അമേരിക്കയിലെത്തി. ഗൈഡിനെ സെലക്ട് ചെയ്യുന്ന സമയമായപ്പോൾ, എനിക്ക് താത്പര്യമുണ്ടായിരുന്ന പ്രൊഫസർമാരുമായി സംസാരിച്ചു. Do you want to do experimental or theoretical research? എന്ന് പ്രൊഫസർ ചോദിച്ചപ്പോൾ ക്വാണ്ടം മെക്കാനിക്സിനോടുള്ള ഭയവും സ്വാതന്ത്ര്യത്തെക്കുറിച്ച് ആനന്ദ് എഴുതിയതുമാണ് ആദ്യം മനസ്സിലെത്തിയത്. ഈ ഭയത്തെ നേരിടണമെന്ന് ഒരു സ്പ്ലിറ്റ് സെക്കന്റിൽ ഞാനുറപ്പിച്ചു. I want to do both എന്ന് മറുപടി പറഞ്ഞു. തിയറി ഭാഗം ഗൈഡ് ചെയ്യാൻ ഫ്രാൻസ്വാ അമാർ, എക്സ്പെരിമെന്റൽ ഭാഗം ഗൈഡ് ചെയ്യാൻ മിച്ചൽ ബ്രൂസും ആലീസ് ബ്രൂസും (ഇവർ കൊളംബിയയിൽ ഒരുമിച്ച് Ph.D ചെയ്യുന്നതിനു മുന്നേ വിവാഹിതരാണ്). പിന്നീടുള്ള അഞ്ച് വർഷവും ഏതാനും മാ‍സങ്ങളും ഇതുവരെയുള്ള എന്റെ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ കാലഘട്ടമാണ്. അതിനെക്കുറിച്ച് വിശദമായി പിന്നീട് എഴുതണമെന്നുണ്ട്. ഏതായാലും ഇന്ന് ആ കാലം അവസാനിക്കുകയാണ്. പഠനവും റിസർച്ചും ഫാമിലി ലൈഫും സിനിമയും വെർച്വൽ ജീവിതവും ബ്ലോഗെഴുത്തുമെല്ലാം ഈ കാലഘട്ടത്തെ കൂടുതൽ മനോഹരമാക്കി. വിശ്വാസിയായിരുന്ന ഞാൻ നിരീശ്വരനും മെറ്റീരിയലിസ്റ്റുമായി. കുറെയേറെ സിനിമകൾ കണ്ടു. ഇന്ന് 33-ആം വയസ്സിൽ എന്റെ ജീവിതത്തിലെ ഒരേയൊരാഗ്രഹം സാധിച്ചു. എന്നെ ഞാനാകാൻ സഹായിച്ച, എന്റെ സ്വാതന്ത്ര്യം അന്വേഷിക്കാൻ സഹായിച്ച, എനിക്കു മുന്നെ നടന്നു പോയ എല്ലാവർക്കും, എന്റെ കൂടെ നടന്നവർക്കും, എന്നെ താങ്ങിയവർക്കും, പ്രചോദനമായവർക്കും, എന്നെ തകർക്കാൻ ശ്രമിച്ച അനുഭവങ്ങൾക്കും എല്ലാ ആശയങ്ങൾക്കും ചരിത്രത്തിനും നന്ദി.

221 comments:

1 – 200 of 221   Newer›   Newest»
Kiranz..!! said...

ലൈഫ് ഈസ് ബ്യൂട്ടിഫുൾ റോബീ..വൻ അഭിനന്ദനങ്ങൾ.
സ്നേഹപൂർവ്വം..

Unknown said...

Congrats Dr.Roby!

പാമരന്‍ said...

thanks for sharing the inspiring life story!

Unknown said...

ഏതു നിലക്കും വളരെ തിളക്കമാർന്ന ഒരു നേട്ടം തന്നെയാണ് റോബിയുടേത്. അനുഭവങ്ങളും വീക്ഷണങ്ങളും പങ്ക് വെച്ചതിനു നന്ദി.

ബെസ്റ്റ് വിഷസ്.

Sundaran said...

Congratulations!

simy nazareth said...

congrats Roby!!!

Jijo said...

ഈ വഴിയെ നടക്കാൻ പുറകേ വരുന്നവർക്ക് ഒരു ഇൻസ്പിരേഷനാകും ഈ കുറിപ്പ് എന്നതിൽ എനിക്ക് ഒരു സംശയവുമില്ല. റോബിയുടെ ഈ വലിയ സന്തോഷത്തിൽ പങ്കു ചേരുന്നു.

Jack Rabbit said...

Congrats Roby for your inspiring achievement.

But I really doubt this was the real reason.

MSc കഴിഞ്ഞയുടനെ Ph.Dയ്ക്ക് Bombay IIT-യിൽ അഡ്മിഷൻ കിട്ടിയെങ്കിലും, ജാതിയിൽ ബ്രാഹ്മണനല്ലാതിരുന്നതുകൊണ്ട് ഗൈഡിനെ കിട്ടിയില്ല

List of IITB chemistry Ph D students

സുഗുണന്‍ said...

inspirational..

Roby said...

എല്ലാവർക്കും നന്ദി.

ജാക്ക് റാബിറ്റ്,
ഐഐടി സംഭവം ഇങ്ങനാരുന്നു.
GATE സ്കോറിന്റെയും MSc-യ്ക്ക് കിട്ടിയ ഫസ്റ്റ് റാങ്കിന്റെയും ബലത്തിലാണ് ഐഐടി അഡ്മിഷൻ കിട്ടുന്നത്. ആദ്യം ഇന്റർവ്യൂവിനു വിളിച്ചു, പോയി. ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ അഡ്മിഷൻ ഓഫർ വന്നു, ഫീസടയ്ക്കാൻ പറഞ്ഞു. ഞാനൊരു ബാങ്ക് ലോണൊക്കെയെടുത്ത് ~16000 ഫീസടച്ചു. ഐഐടിയിലെത്തി. ഹോസ്റ്റൽ അഡ്മിഷൻ കഴിഞ്ഞു, ബാങ്ക് അക്കൗണ്ട് ഒക്കെ ഓപ്പൺ ചെയ്തു. കോഴ്സിനൊക്കെ റെജിസ്റ്റർ ചെയ്തു. 3-4 ദിവസം കഴിഞ്ഞപ്പോൾ ഡിപ്പാർട്ട്മെന്റ് ഹെഡ് എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടു പറഞ്ഞു, CSIR-JRF ഉണ്ടെങ്കിൽ ഏതു ലാബിലും ജോയിൻ ചെയ്യാം. ഗേറ്റ് സ്കോർ ആയതുകൊണ്ട് ഇൻസ്റ്റിറ്റ്യൂഷനാണു ഫണ്ട് തരുന്നത്. അതുകൊണ്ട് വേക്കൻസിയുള്ള ലാബിലേ ചേരാൻ കഴിയൂ. അന്ന് ഇനോർഗാനിക് കെമിസ്ട്രിയിൽ റിസർച്ച് നടക്കുന്ന ഒരു ലാബിലേ വേക്കൻസിയുള്ളൂ. എന്നാൽ ആ പ്രൊഫസർക്ക് എന്നെ വേണ്ട. ഈ വിഷയം ഞാൻ ഐഐടിയിലെ തന്നെ മറ്റ് ചില അധ്യാപകരുമായും സംസാരിച്ചു.
കാര്യം, അഡ്മിഷൻ ലിസ്റ്റിൽ നിന്ന് ഞാനൊഴിവായാൽ എനിക്ക് ശേഷം വരുന്നയാൾ ആ പ്രൊഫസറുടെ അതേ കാസ്റ്റ് സർനെയിം ഉള്ളയാളാണ്. അതേ സംസ്ഥാനത്തു നിന്നുള്ള അതേ ബ്രാഹ്മിൺ ജാതിയിൽ ഉള്ളയാൾ. ആ കുട്ടിയ്ക്ക് അഡ്മിഷൻ കിട്ടാൻ വേണ്ടിയാണ് ആ പ്രൊഫസർ എന്നെ എടുക്കില്ലെന്ന് പറഞ്ഞതെന്ന് അഡ്മിഷന്റെ ചുമതലയുള്ള പ്രൊഫസർ എന്നോട് തുറന്നു പറഞ്ഞു. “കേസിനു പോയാൽ നീ ജയിക്കും. പക്ഷേ അതിനു കുറെ കാലമെടുക്കും, പോരാത്തതിന് അങ്ങനെ അഡ്മിഷൻ കിട്ടി വന്നാൽ നിന്റെ ജീവിതം അയാൾ നശിപ്പിക്കും. ഐഐടിയിലെ കഥകളൊക്കെ കാൺപൂരിൽ വച്ചേ അറിയാവുന്നതല്ലേ.” എന്നു ചോദിച്ചു.

ഐഐടിയിൽ നിന്നു, ഒരു ജോലി ചെയ്തുകൊണ്ട് ജെ.ആർ.എഫ് എഴുതാൻ മറ്റൊരു പ്രൊഫസർ എന്നെ ഉപദേശിച്ചു. അവിടുത്തെ അനലിറ്റിക്കൽ ലാബിൽ ഒരു ജോലി കിട്ടാനുള്ള ഏർപ്പാടൊക്കെ ആ പ്രൊഫസർ ചെയ്തു. എന്നിട്ടും ആ ജോലി കിട്ടാതെ പോയത് അതിലും രസം. ഏതായാലും ബോംബെ ഐഐറ്റിയുടെ ചരിത്രത്തിൽ മുഴുവൻ ഫീസും യാത്രാചെലവും തിരിച്ചു തന്ന് മടക്കി അയക്കപ്പെട്ട ആദ്യത്തെ വിദ്യാർത്ഥിയായി ഞാൻ. (തീർച്ചയായും എന്റെ അഡ്മിഷൻ സംബന്ധിച്ച് നടന്നത് ഒരു ഒറ്റപ്പെട്ട കേസു തന്നെയായിരുന്നു, പക്ഷേ ജാതി തന്നെയായിരുന്നു അതിന്റെ പ്രധാനകാരണം.)

വല്യമ്മായി said...

അഭിനന്ദനങ്ങൾ

Jack Rabbit said...

Thanks Roby for the detailed reply. This is due to the (upper)casteist mentality of a particular faculty and not related to department norms. Anyway it turned out that such a piece of sh*T don't deserve you as an advisee.

Sreevidya Devanand said...

Really inspiring.This achievement is something you have truly earned and you deserve every bit of this success.Wish you all the best for your future efforts to be equally successful and rewarding.Congrats and thank you for sharing this.

Ravishanker C N said...

ഇത് വായിച്ചു ഞാൻ കരഞ്ഞു പോയി.... salute Roby....

ദേവന്‍ said...

അഭിനന്ദനങ്ങള്‍ റോബീ. ഒരു ഹണി ബാഡ്ജര്‍ അവാര്‍ഡ് അങ്ങോട്ട് തരുന്നു. (ഹണി ബാഡ്ജര്‍ തുനിഞ്ഞിറങ്ങിയാല്‍ കൊണ്ടേ പോകൂ, എത്ര ബുദ്ധിമുട്ടിയാലും എത്ര ദിവസം എടുത്താലും എത്ര വെല്ലുവിളികള്‍ ഉണ്ടായാലും തീരുമാനിച്ചാല്‍ അത് നടപ്പാക്കും)

nandakumar said...

ജീവിതം ഇടക്കൊക്കെ അതിമനോഹരമാണെന്ന് റോബിയുടെ ഈ കുറിപ്പ് വായിക്കുമ്പോൾ തിരിച്ചറിയുന്നു. ഈ ദിവസത്തിന്റെ തുടക്കത്തിൽ സുഖകരവും മനോഹരവുമായൊരു ഇൻസ്പിരേഷൻ തന്നതിനു നന്ദിയും...
റോബിക്ക് അഭിനന്ദനങ്ങളും.

Dileep said...

അഭിവാദ്യങ്ങൾ റോബി!

സജി said...

വായനയൢ ഇടയിലെപ്പോഴോ എനിയ്ക്ക് ഡോക്ടറേറ്റ് കിട്ടിയതുപോലെ ഒരു സുഖം.

പൊതുവെ പെട്ടെന്ന് കരയുന്നതുകൊണ്ടാവും, ഇന്നും കരഞ്ഞു.

Sabu Ismail said...

Congrats Robin! :)

desertfox said...

എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു.
അഭിനന്ദനങ്ങൾ റോബീ!

കല്യാണി said...

Happy to read this. Congrats!

saju john said...



bravo....bravo........

feeling are beyond my language.

Really an inspirational true story

Pratheesh said...

Congrats dear Roby...

ഒരു യാത്രികന്‍ said...

ഹൃദയം കൊണ്ടാണ് വായിച്ചത് റോബി. വല്ലാത്ത ഒരു സന്തോഷം തോന്നുന്നു. അഭിനന്ദിക്കാൻ വാക്കുകൾ പോരാതെ വരും കൂട്ടുകാരാ. ........ സസ്നേഹം

[ nardnahc hsemus ] said...

Congrats with a hug..

Achoo said...

മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ത്രസിപ്പിക്കുന്ന സിനിമയുടെ ക്ലൈമാക്സ് കണ്ട പ്രതീതി :)
ബ്രാവോ ഡിയര്‍ ബ്രോ :)
By : അനില്‍കുമാര്‍ പൊന്നപ്പന്‍

Ashly said...

വൻ..വൻ .. അഭിനന്ദനങ്ങൾ !!!

Unknown said...

കൺഗ്രാറ്റ്സ്‌ റോബി. "ഞാൻ റോബിയുടെ കുറിപ്പ്‌ വായിച്ചു.." എന്ന് തുടങ്ങുന്ന ഒരു ലേഖനവുമായി ആരെങ്കിലും വരും. Really inspiring.

Raveesh said...

ആശംസകള് റോബീ..

Roshan PM said...

Kudos Roby

jaya said...

feel so happy to read this .
congratulations ..

കുഞ്ഞന്‍ said...

അഭിനന്ദനങ്ങൾ ആശംസകൾ, ഇനിയുമിനിയും മുന്നേറാൻ സാധിക്കട്ടെ...

നിവിൻ said...

അഭിനന്ദനങ്ങൾ

kichu / കിച്ചു said...
This comment has been removed by the author.
Jo जो جو ജോ said...

ആശംസകൾ റോബി

kichu / കിച്ചു said...

പൊരുതി നേടിയ ഈ വിജയത്തിന്ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ..
ഇനിയും വിജയങ്ങൾ കൂട്ടുകാരാവട്ടെ

Thulasi Kakkat said...

congrats bro :)

കാഴ്ചകളിലൂടെ said...

അഭിനന്ദനങ്ങൾ

അനൂപ് :: anoop said...

Congratulations!!!

~nu~ said...

Congratulations and best wishes!!

babusabir said...

അഭിനന്ദനങ്ങൾ

george's site said...

അഭിനദനങ്ങള്‍........

sUnIL said...

അഭിനന്ദനങ്ങൾ, സ്നേഹപൂർവ്വം..

ബോണ്‍സ് said...

Congrats Roby! Your story is inspirational. Go ahead and live your dreams!

Unknown said...

അഭിവാദ്യങ്ങൾ റോബി....

ranjjose said...

Inspiring story, Dr. Roby. Congrats!

സുല്‍ |Sul said...

അഭിനന്ദനങ്ങൾ റോബീ!

mvalappil said...

Congrats Dr. Roby! Thank you for the inspirational story.

Deepak Sankaranarayanan said...

അഭിനന്ദനങ്ങള്‍ റോബി. ലക്ഷ്യത്തിലും എത്രയോ മഹത്താണ് റോബി യാത്ര ചെയ്ത ദൂരം. കരയില്‍നിന്ന് ആരോ എടുത്തെറിഞ്ഞ് പുഴയിലെത്തുന്ന കല്ലല്ല മലയില്‍നിന്ന് ഉരഞ്ഞും തേഞ്ഞും എത്തിയ കല്ല്.

Kaippally said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇതു വായിച്ചിട്ട് വളരെ അധികം സന്തോഷം തോന്നുന്നു. ഈ ലേഖനം താങ്കൾ englishൽ എഴുതണം. ഉപരിപഠനങ്ങളും ഗവേഷണങ്ങളും ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും ഇതു വായിക്കട്ടെ.

(bloggerൽ comment എഴുതിയിട്ട് രണ്ടു വർഷത്തിൽ കൂടുതലായി. എഴുതാൻ കൊള്ളാവുന്ന വിഷയങ്ങൾ അധികം കണ്ണിൽ പെട്ടിട്ടില്ല
പക്ഷെ ഇവിടെ എഴുതാതിരിക്കാൻ കഴിയില്ല.)

aneel kumar said...

ആശംസകള്‍, അനുമോദനങ്ങള്‍, സന്തോഷം :)

Appu Adyakshari said...

നിഷാദ് പറഞ്ഞതിനു താഴെ ഒരു ഒപ്പിട്ടുകൊണ്ട് പറയട്ടെ, ഈ പോസ്റ്റ് വായിക്കാതിരിക്കാനും ഒരു വരി കമന്റെഴുതാതിരിക്കാനും കഴിഞ്ഞില്ല. അഭിനന്ദനങ്ങൾ. കൂടുതൽ കരുത്തോടെ മുമ്പോട്ട് പോകൂ, വിജയം സുനിശ്ചിതം.

Joselet Joseph said...

ഒരുപാട് പേര്‍ക്ക് പ്രചോദനമാകുന്ന കുറിപ്പ്.
സ്നേഹവും ആരാധനയും കലര്‍ന്ന അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.

Unknown said...

Respect, Man.

Riaz Hassan said...

Congrats Dr. I admire..

Seena Viovin said...

inspiring ..

congrats

Seena Viovin said...

inspiring ..

congrats

രാക്ഷസന്‍ said...

അഭിനന്ദനങ്ങള്‍ റോബീ... നിശബ്ദമായൊരു കരച്ചില്‍ മാത്രമേ എനിക്ക് സമ്മാനിക്കാനുള്ളൂ! (കാരണം പിന്നീടെഴുതാം)

Anoop Narayanan said...

റോബീ, അഭിനന്ദനങ്ങൾ

ബിജു കെ. ബി. said...

അഭിനന്ദനങ്ങൾ...
ഒരുപാടു പേർക്കു പ്രചോദനമേകുവാൻ കഴിയും എന്നു പ്രത്യാശിക്കുന്നു..

Muzdaf said...

congratulations

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കണ്ണു നിറഞ്ഞു. തൊണ്ടയിടറി.

ഇതാണ് ജീവിതമെന്ന സമരം.

റോബിയെ അഭിനന്ദിക്കാൻ വാക്കുകളില്ല.

ആമി അലവി said...

അഭിനന്ദനങ്ങൾ

കുറ്റ്യാടിക്കാരന്‍|Suhair said...

അഭിനന്ദനങ്ങൾ ഡോ. റോബി...

Cv Thankappan said...

അഭിനന്ദനങ്ങള്‍....
വളരെയധികം സന്തോഷം തോന്നുന്നു.
മനസ്സില്‍ എന്നും നന്മയുണ്ടാവട്ടെ!
ആശംസകളോടെ

വയ്സ്രേലി said...

congrats... all the best for a wonderful future.

വയ്സ്രേലി said...

congrats... all the best for a wonderful future.

ചിറകുള്ള മാലാഖ said...

അഭിനന്ദനങ്ങൾ ഡോ.റോബീ...

വരും തലമുറക്ക് ഇൻസ്പിരേഷൻ ആകുന്ന ഈ നേട്ടം പങ്കുവെച്ചതിനു ഒരു ബിഗ് ഹഗ് !!!

Saleel said...

റോബി പിന്നിട്ട വഴികൾ എത്ര കഠിനവും ദയാരഹിതവും ആയിരുന്നു എന്നത് അംബരപ്പിക്കുന്ന ഒരു യാഥാർത്ത്യമായാണ് അനുഭവപ്പെടുന്നത്. ഒരു ഗംഭീരമായ ഇൻസ്പിറേഷൻ ആവും റോബിയുടെ വാക്കുകൾ. നിറയെ അഭിനന്ദങ്ങൾ.

kunjali said...

റോബിയെ നേരത്തെ ബ്ലോഗ്/ ബസ് കാലം മുതലേ വായിച്ചും കമന്റുകൾ കണ്ടുമൊക്കെ അറിയാമെങ്കിലും നേരിട്ട് ഇന്റർആക്ഷൻ ആരോടും ഇല്ലാതിരുന്ന പോലെ ആളോടും ഇല്ലായിരുന്നു. പ്ലസിൽ പ്രൊഫൈൽ ഒക്കെ ഉണ്ടാക്കി സർക്കിൾ ഒക്കെ ഉണ്ടാക്കിയപ്പോ ബസ്സിൽ ഫോളോ ചെയ്തിരുന്ന ആളുകളെ ഒക്കെ സർക്കിളിൽ ആഡ് ചെയ്തു. ആദ്യം ഇട്ട ഒരു പോസ്റ്റ്‌ (ഏതോ പാചക പോസ്റ്റ്‌ ആയിരുന്നു) അറിയാതെ എല്ലാവർക്കും ഇമെയിൽ നോട്ടിഫൈ ചെയ്യാനും ടിക്ക് ചെയ്തു പോയി. അപ്പൊ റോബി വന്ന് ഇതെങ്ങനെ എന്റെ പോസ്റ്റിൽ വന്നു എന്ന് ചോദിച്ചപ്പോ ഞാൻ എന്തോ ഓഞ്ഞ തമാശ പറഞ്ഞു, മറുപടി ആയി രൂക്ഷമായ രീതിയിൽ വേണമെങ്കിൽ ഫോളോ ചെയ്തു വായിച്ചോളാം, വിളിച്ചു വരുത്തേണ്ട എന്ന് റോബി പറയുകയും ചെയ്തു. ഞമ്മള് അപ്പഴേ പേടിച്ച് ആളെ സർക്കിളിൽ നിന്നും നീക്കി!!
പിന്നെ ഇടയ്ക്കിടയ്ക്ക് വേറെ പോസ്റ്റുകളിൽ കമന്റ് ആയും ആരെങ്കിലും ഇടുന്ന ലിങ്കുകളിൽ കൂടിയും റോബി എന്റെ മോണിട്ടറിലേക്ക് കയറി വന്നിരുന്നു. സിനിമ എന്റെ ഇഷ്ട വിഷയം അല്ലാത്തതിനാലും റോബിയുടെ ഇന്ട്രസ്റ്റുകൾ അല്ല എന്റേത് എന്നതിനാലും ഞങ്ങൾ പരസ്പരം ഫോളോ ചെയ്തിരുന്നില്ല. അമേരിക്കയിൽ പി എച്ച് ഡി ചെയ്യുന്ന, ജാഡക്കാരൻ ആയ ഒരു അപ്പർ ക്ലാസ് 'മലയാളി അച്ചായൻ' എന്ന് എങ്ങനെയോ ഒരു ധാരണ എന്റെ ചെറിയ മനസ്സിൽ അങ്ങ് ഉറയ്ക്കുകയും ചെയ്തു.

ഇപ്പോൾ റോബിയുടെ ബ്ലോഗ്‌ ആരോ ലിങ്ക് ചെയ്തത് വായിച്ചപ്പോൾ ചെറിയ തുടക്കത്തിൽ നിന്ന് പ്രതിസന്ധികൾ തരണം ചെയ്ത് താൻ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്തിപ്പെടാൻ നിശ്ചയദാർഡ്യത്തോടെ പൊരുതിയ, ഒരു പുതിയ റോബിയെ ഞാൻ കാണുന്നു. ചില തലങ്ങളിലെങ്കിലും റോബി നേരിട്ട പോലത്തെ ചില പ്രതിസന്ധികളും ആശയക്കുഴപ്പങ്ങളും (അത്രയും വരില്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ പ്രതിസന്ധികൾ തന്നെ ആയിരുന്നു) നേരിട്ട ഒരാളെന്ന നിലയിൽ ആ ലക്ഷ്യത്തിലേക്ക് എത്താൻ അദ്ദേഹം എടുത്ത കഠിനപ്രയത്നവും ത്യാഗങ്ങളും എനിക്ക് മനസ്സിലാക്കാനും പറ്റുന്നു.

റോബിയുടെ ജീവിതാഭിലാഷം സാധ്യമായ ഈ അവസരത്തിൽ അദ്ദേഹത്തെ ഹാർദ്ദമായി അഭിനന്ദിക്കുകയും അദ്ദേഹത്തിൻറെ സന്തോഷത്തിൽ പങ്കു ചേരുകയും ചെയ്യുന്നതോടൊപ്പം ജീവിതത്തിൽ ഇനിയും നേട്ടങ്ങൾ കയ്യെത്തിപ്പിടിക്കാൻ ഈ വിജയം അദ്ദേഹത്തിന് പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

Ameer said...

Congrats Roby...


Please send me ur Mobile Number
kkameer@gmail.com

മുസ്തഫ|musthapha said...

അഭിനന്ദങ്ങൾ റോബി... ഇനിയും നേട്ടങ്ങൾ ആഗ്രഹിക്കുവാനും അവ നേടാനും ആശംസിക്കുന്നു... :)

കൂട്ടത്തിൽ റോബിയുടെ അച്ഛന് ഒരു വലിയ സല്യൂട്ട്!

കുറുമാന്‍ said...

രാവിലെ മുതൽ - ഇവിടെ ഒരു കമന്റ് വയ്ക്കാനായി പരിശ്രമിക്കുന്നതാ..ഗൂഗിളമ്മച്ചി അറബിയിൽലെന്തൊക്കെയോ പറഞ്ഞു വിരട്ടുന്നു..

അഭിനന്ദനങ്ങൾ...ആശംസകൾ....

ഹാഫ് കള്ളന്‍||Halfkallan said...

അഭിനന്ദനങ്ങള്‍ .... :)

ഈ വലിയ നേട്ടത്തിനു നടുവില്‍ പിന്നിട്ടു വന്ന കടുത്ത പാതകള്‍ മറക്കാതെ പകര്‍ത്തി വെയ്ക്കാന്‍ കാണിച്ച മനസ്സിന് നന്ദി .

അഭിലാഷ് said...

അഭിനന്ദനങ്ങൾ...

Rare Rose said...

വായിച്ചപ്പോൾ ഭയങ്കര സന്തോഷവും,പ്രചോദനവും തോന്നി..ഈ പോസ്റ്റ് ഹൃദയത്തിലോട്ടെടുക്കുന്നു :)

മുട്ടൻ കൺഗ്രാറ്റ്സ് :)

krish | കൃഷ് said...

അഭിനന്ദനങ്ങൾ.

R. said...

അഭിനന്ദനങ്ങള്‍ റോബീ!!

Nivas said...

അഭിവാദ്യങ്ങൾ റോബി.....

സുബിന്‍ പി റ്റി said...

അഭിനന്ദനങ്ങൾ ഡോ.റോബീ..

Unknown said...

അഭിനന്ദനങ്ങൾ ഡോ.റോബീ.

Kaithamullu said...

ഇത് വായിച്ച് മിണ്ടാതെ പോകാന്‍ പറ്റില്ല, റോബീ. ഹഗ്സ്.................

Nizar said...

Great....

Sneha said...

അഭിനന്ദനങ്ങൾ..:)

റോബിയുടെ നിശ്ചയദാർഢ്യത്തിനൊരു പ്രണാമം.

നജൂസ്‌ said...

Proud of you! Congrats..

വേണാടന്‍ said...

Congratulations Dr Robichan

വേണാടന്‍ said...

Congratulations Dr Robichan

Thamanu said...

അച്ഛന്റെ മകൻ ...

അഭിനന്ദനങ്ങൾ റോബീ ...

riyaas said...

Great.. Congrats Dr.Roby

Kumar Neelakandan © (Kumar NM) said...

ആ പേപ്പർ സബ്മിറ്റ് ചെയ്യുമ്പോൾ ഈ പോസ്റ്റും കൂടി അതിലുൾപ്പെടുത്തേണ്ടിയിനുന്നു. അവസാനത്തെ താളിൽ :)

സല്യൂട്ട്..!

sajith said...

അഭിനന്ദനങ്ങൾ, ഡോക്ടർ റോബി!

അകാഡമിക് അനുഭവത്തെപ്പറ്റി വേറെ അധികമൊന്നും എഴുതിക്കണ്ടിട്ടില്ല - കണ്ടിരുന്നെങ്ങിൽ നന്നായിരുന്നു.

Mubarak Merchant said...

അഭിവാദ്യങ്ങൾ അനിയാ..

Alwin Kalathil said...

താങ്കളെ എനിക്കറിയില്ല.എന്റെ സുഹൃത്ത്‌ സജീവേട്ടൻ ഷെയർ ചെയ്ത ഈ ബ്ലോഗിന്റെ ലിങ്ക് വഴി വന്നതാണ് ഇവിടെ.
വായിച്ചു തീർന്നപ്പോൾ ഇത്രയും ഇവിടെ കുറിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഒരു ജന്മത്തിന്റെ നിയോഗം പൂർത്തീകരിക്കാൻ ചിലപ്പോൾ ഒരു മനുഷ്യായുസ്സു പോരാതെ വരും...അതുകൊണ്ടാണ് ഓരോ മനുഷ്യനും തലമുറകൾ ഉണ്ടാകുന്നത് എന്ന് എവിടെയോ കേട്ടത് ഓര്മ്മവരുന്നു.താങ്കളുടെ വാക്കുകളിൽ സ്ഫുരിക്കുന്ന ജീവിതാനുഭവങ്ങൾ, അറിവ് അഗ്നിയാണെന്ന ബോധ്യത്തിൽ നിന്ന് താങ്കളുടെ പിതാവ് പകര്ന്ന കരുത്ത്, ജാതീയ വര്ഗീയ ചിന്തകള് പേറുന്ന നമ്മുടെ സമൂഹവും കടന്ന് , ഇന്ന് സ്വാതന്ത്ര്യത്തിന്റെയും വിശ്വ മാനവികതയുടെയും സന്ദേശം പ്രതിഫലിക്കുന്ന ആഗോള സമൂഹത്തിൽ, അറിവിന്‌ നല്കപ്പെടുന്ന ഏറ്റവും വലിയ ബിരുദങ്ങളിൽ ഒന്ന് നേടി നെഞ്ച് വിരിച്ചു നിൽക്കുമ്പോൾ ഇവിടെ മഹത്വം ആര്ജ്ജിക്കുന്നത് വലിയ മനസ്സുള്ള ഒരു സാധാരണ മനുഷ്യന്റെ സ്വപ്നങ്ങളും, ആ സ്വപ്നങ്ങളിലേക്ക് വളര്ന്ന ഒരു മകന്റെ അഭിമാനവും കൂടിയാണ്. ഈ സന്തോഷ മുഹൂർത്തത്തിൽ, ഒരു മലയാളി എന്നാ നിലയിൽ, ഒരു മനുഷ്യൻ എന്നാ നിലയിൽ, എന്റെ എല്ലാ ആശംസകളും നേരുന്നു.

mallikarjunan said...

പ്രിയ സുഹൃത്തേ ... ഒരുപാട് സ്നേഹം ...സന്തോഷം ...

peethan Abhilash said...

Dear Robi...

So inspiring dear friend .. Let me take liberty to share in FB..plz

Regards

Abhilash

Vimal Chandran said...

congrats Roby :)

കൃഷ്ണകുമാര്‍ said...

ഞാൻ ഇവിടെ വന്നു ഇടപെട്ടു തുടങ്ങിയ കാലം മുതൽ ശ്രീ റോബിയെ സിനിമ എന്ന വിഷയത്തിൽ ഏറ്റവും ആധികാരികമായി പറയാൻ കഴിയുന്ന ഒരു വ്യക്തി എന്ന നിലയിൽ മാത്രമാണ് മനസ്സിലാക്കിയിരുന്നത് ... ആ ഒരു അറിവ് വെച്ചു തന്നെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്‌ .. ഇപ്പോൾ ആ മനോഭാവത്തിനു ഒരു അടിവര കൂടി ഇടുന്നു ... എല്ലാവരും പറഞ്ഞു വെച്ച നിലക്ക് തന്നെ താങ്കളുടെ കുറിപ്പ് എന്നെ സ്പര്ശിച്ചു .... ഒരൊറ്റ കാര്യം കൂടി എഴുതട്ടെ.. നമുക്ക് മുമ്പ് ജീവിച്ചു മരിച്ച മഹാന്മാരുടെ ജീവചരിത്രക്കുറിപ്പുകളും അനുഭവങ്ങളും വായിക്കുന്നതിനേക്കാൾ ഒരു പക്ഷെ നമ്മിൽ സ്വാധീനം ഉണ്ടാക്കുക നമ്മുടെ കൈ അകലത്തിൽ .. വിളിപ്പുറത്ത് .... നമുക്ക് തന്റെ അനുഭവങ്ങൾ പകര്ന്നു വെക്കുന്ന റോബിമാർ ആണ് ....

ലേഖാവിജയ് said...

അഭിനന്ദനങ്ങൾ റോബി. വായിച്ചു നിർത്തൂമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നനഞ്ഞു പോകുന്നു..

Unknown said...

അഭിവാദ്യങ്ങൾ..

ചാളിപ്പാടന്‍ | chalippadan said...

congratulations on this wonderful moment and sincerely wish there are more to come in your life in the future!

jayanEvoor said...

നിറഞ്ഞ ഹൃദയത്തോടെ
തല കുനിച്ചു വണങ്ങുന്നു...

ras said...

Congrats Roby...

][ Rahul~ said...

Two thumbs up!! നിരീശ്വര ധീരാ! :))

ഉഗാണ്ട രണ്ടാമന്‍ said...

Congrats Roby!!!

ഉഗാണ്ട രണ്ടാമന്‍ said...
This comment has been removed by the author.
Manju Manoj said...

Congratulations!!!!

Unknown said...

congratz Dr:Roby :)))))))

Sharu (Ansha Muneer) said...

അഭിനന്ദനങ്ങൾ !!!!

പട്ടേരി l Patteri said...

Congrats Roby!

Riderchap said...

Congrats Dr. Roby. You are truly inspirational.

സന്തോഷ്‌ കോറോത്ത് said...

അഭിനന്ദനങ്ങൾ :))

Siju | സിജു said...

Congrats Roby..
Its really inspiring..

പഞ്ചാക്ഷരി said...

അഭിനന്ദനങ്ങൾ ഡോക്ടർ റോബി !

അനിയന്‍കുട്ടി | aniyankutti said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ റോബി!!
മനസ്സ് കീഴടക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതായിരിക്കണം...

absolute_void(); said...

Respects and hugs.

കെവിൻ & സിജി said...

വീണ്ടും വിദ്യാർത്ഥിയായി റോബിയെ ഗുരുവായി സ്വീകരിച്ചു് ജീവിതം വീണ്ടും തുടങ്ങുവാൻ ആഗ്രഹിക്കുന്നു.

N.J Joju said...

അഭിനന്ദനങ്ങൾ ആശംസകൾ. really inspirational.

AK said...

Hats off..Has been a big fan of your posts on cinema ...after reading this can't find a suitable word to describe wat I feel about you...impressed...inspired...

AK said...

Hats off..Has been a big fan of your posts on cinema ...after reading this can't find a suitable word to describe wat I feel about you...impressed...inspired...

ടി.പി.വിനോദ് said...

take my hug dear !!!!

Editor said...

ആശംസകൾ :)

ബഷീർ said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..

Kuttyedathi said...

Truly inspirational. Respect you Roby.

Unknown said...

ഡോക്ടർ സാറിനു ഒരു പൂചെണ്ട്, ഒപ്പം ഒരു കുന്നോളം ബഹുമാനവും. ഇനിയും ഇതിലെ വരുന്നവർക്കായി ഇത്രമാത്രം ഇവിടെ കുറിച്ചിട്ടതിനു നന്ദിയും. ആ ഫോട്ടോ വൻ കിടിലം, യുദ്ധം പൊരുതി ജയിച്ച ഒരു പട്ടാളക്കാരനു അവാർഡ് കിട്ടിയ കണക്കെയുണ്ട്.

ബലേ ഭേഷ്!

അനൂപ്‌ കിളിമാനൂര്‍ said...

#respect

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

Very inspiring, Rob!

ഭൂമിപുത്രി said...
This comment has been removed by the author.
ഭൂമിപുത്രി said...

നല്ലൊരു സിനിമാസ്വാദകൻ എന്നതിൽ കൂടുതലായി റോബിയെപ്പറ്റി കൂടുതലറിയാൻ കഴിഞ്ഞത് ഇപ്പോഴാണ്.ഇത്രയും എളിയ തുടക്കത്തിൽനിന്ന് ഇന്ന് റോബി വന്നെത്തിനിൽക്കുന്നിടം കാണുമ്പോൾ റോബിയെ അറിയുന്നതിൽ അഭിമാനം തോന്നുന്നു.!
അഭിനന്ദനങ്ങൾ!ആശംസകൾ!

ജിവി/JiVi said...

congrats dear Roby

ജിവി/JiVi said...

congrats dear Roby

അനില്‍ശ്രീ... said...

റോബി, 6 വര്‍ഷമായി ബ്ലോഗില്‍ കാണാന്‍ തുടങ്ങിയിട്ട്. ഈ ജിവിതത്തിന്റെ കഥ എന്റെ മകനോടു പറഞ്ഞു കൊടുക്കാന്‍ ഇതിലും നല്ലൊരു അവസരം ഇല്ല.. ഇതില്‍ നിന്ന് അമ്പത്‌ ശതമാനം ഉര്‍ജ്ജം കിട്ടിയാല്‍ അവന്‍ രക്ഷപെടും. :)

കൈപ്പള്ളി പറഞ്ഞപോലെ ഇയിടെ ആയി ബ്ലോഗില്‍ വല്ലപ്പോഴും മാത്രം കമന്റിടുന്ന ഞാന്‍ ഇവിടെ അഭിനന്ദനം അറിയിച്ച്ചില്ലെന്കില്‍ ശരിയാവില്ല.

Anoop Technologist (അനൂപ് തിരുവല്ല) said...

Congrats Boss !

Manikandan said...

അഭിനന്ദനങ്ങൾ.

Shaji T.U said...

ഇത് കണ്‍ഗ്രാറ്റ്സ് പറഞ്ഞാല്‍ തീരുന്നതല്ല, റോബി. ഒരുപാട് ഒരുപാട് പേര്‍ ഈ വഴി വരും, വരണം. തന്നോടുള്ള സ്നേഹവും ബഹുമാനവും പാറമേക്കാവിന്‍റെ ഡൈനപോലെ കുതിച്ച് കയറാണല്ലോ. :)

Unknown said...
This comment has been removed by the author.
രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അഭിവാദ്യങ്ങൾ..

hari said...

ആശംസകള്‍ റോബീ!

Sudhir KK said...

അഭിനന്ദനങ്ങൾ ഡോ.റോബീ! Very inspiring.

-Sudhi- said...

റോബി....അഭിനന്ദനങ്ങൾ ....എല്ലാ വിധ ആശംസകളും ..

എതിരന്‍ കതിരവന്‍ said...

സ്വന്തം ഉള്ളിലെ “ജൈവമനുഷ്യനെ” തേടി കണ്ടു പിടിയ്ക്കുന്ന കഥയാണല്ലൊ റോബീ ഇത്. ഈ മനക്കരുത്തും നിശ്ചയദാർഢ്യവും ഇനിയും ആശിച്ചവ നേടാൻ തീർച്ചയായും സഹായകമാകും.Academics ഇൽ തന്നെ തുടരാനായിരിക്കും ഭാവം അല്ലെ.എല്ലാ ആശംസകളും.

manoj.sepiastory.com said...

ഏതാണ്ടൊന്നൊന്നര വർഷം മുൻപായിരിക്കണം ഞാൻ ഞാൻ ലോകസിനിമയുടെ വർത്തമാനം വായിച്ചും, ആവർത്തിച്ചു വായിച്ചും തുടങ്ങുന്നത്. അവിശ്വസനീയമായ ഉൾക്കാഴ്ച തരുന്നതായിരുന്നു ഓരോ വായനയും. സൗഹൃദം വേണമെന്നു മനസ്സു പറഞ്ഞപ്പോളും വളരെ arrogant ആയ ഒരാളാണതിനു പിന്നിലെന്നെന്റെ യുക്തി വിലക്കി. എന്നിട്ടും 100 hours film race-ന് എന്റെ ആദ്യത്തെ fiction ഷോർട്ട് ഫിലിം അയയ്ക്കുന്നതിനുമുൻപ് ഞാൻ റോബിക്കും link അയച്ചു. പിറ്റേന്ന് മറുപടി വന്നപ്പോൾ എനിക്കു വിശ്വസിക്കാനയില്ല. അത്രയും വിശദമായി timeline ഉൾപ്പെടെ സമയമെടുത്തെഴുതിയ detailed feedback. ഒരുപാടു സന്തോഷവും നന്ദിയും തോന്നി. എന്നാലും റോബിയുടെ ബ്ലോഗിലൂം ഫേസ്ബുക്കിലും ഇടക്കിടയ്ക്കു കണ്ടുപോന്ന ചില അഭിപ്രായങ്ങളിൽ കല്ലുകടിച്ചു. ഇന്നീ കുറിപ്പു റോബി ഇങ്ങനെ എഴുതിയില്ലായിരുന്നെങ്കിൽ അതൊക്കെയും തെറ്റിദ്ധാരണയായി ഞാൻ ചുമന്നേനെ. സ്വന്തം storyline വിശദീകരിച്ചതിനു നന്ദി റോബീ. I really thought it was very small for a person of your intellectual stature to have written ( a few days ago on FB) that you only had ONLY one ambition in life and that has been achieved with a Ph.D. Now I know why. Congrats!

Manoj

സുനീഷ് said...

അഭിനന്ദനങ്ങൾ ഡോ. റോബി കുര്യൻ.

Melethil said...

Proud of you, Roby, this is such a great achievement - by all means!

Melethil said...

Proud of you Roby, this is a wonderful achievement by all means. Truly inspirational.

achu said...

dear Roby,
Great note...really like it...
I am sure that probability will come on your way...
all the best for your future life...

Slooby Jose said...

:-) congratulations Roby

Unknown said...

Roby,

You showed the world the persistence ultimately succeeds. Very happy for you.

Congratulations!!

ഷാഹിദ്.സി said...

1.താങ്കൾ എങ്ങിനെ രസതന്ത്ര സ്നേഹിയായി.സാധാരണ കുട്ടികൾ എടുക്കാത്ത ഒരു വിഷയമാണത്.ആരുടെയെങ്കിലും പ്രചോദനമുണ്ടായിരുന്നോ?എന്താണ് രസതന്ത്രത്തിലേക്ക് താങ്കളെ അടുപ്പിച്ചത്?2.പഠന മാധ്യമം മലയാളമാണോ ഇംഗ്ലീഷാണോ നല്ലത്.പൊതു വിദ്യാലയങ്ങളിൽ പഠിച്ചതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടോ?3.അമേരിക്കക്ക് എന്റെയൊക്കെ മനസ്സിൽ ഒരു സാമ്രാജ്യത്ത വില്ലൻ രൂപമാണുള്ളത്.ഇന്ത്യയേക്കാൾ ഒരു നല്ല രാജ്യമായി അമേരിക്ക അനുഭവപ്പെട്ടോ?4.പേപ്പറിൽ എഴുതിയതിനു ശേഷം ടൈപ്പു ചെയ്തതാണോ അല്ല നേരിട്ട് ടൈപ്പു ചെയ്തതോ? ഓരോ വാക്കുകളിലും ഒരുപാട് സംവദിക്കാൻ തോനുന്നു.പെട്ടെന്ന് തീർന്നുപോയ ഒരു സങ്കടമാണ് വായിച്ചപ്പോൾ തോന്നിയത്.നല്ല സുഖമുള്ള വായനാനുഭവം.അഭിനന്ദനങ്ങൾ

Visala Manaskan said...

റോബീ കുര്യന്.... ജയ്‌!

വെറും അഭിനന്ദനമോന്നും പോര ഗഡി! അതാ..

Roby said...
This comment has been removed by the author.
Roby said...

സ്നേഹത്തിനും സപ്പോർട്ടിനും പ്രോത്സാഹനത്തിനും നന്ദി.

ഷാഹിദ്,
1.താങ്കൾ എങ്ങിനെ രസതന്ത്ര സ്നേഹിയായി.എന്താണ് രസതന്ത്രത്തിലേക്ക് താങ്കളെ അടുപ്പിച്ചത്?

സത്യം പറഞ്ഞാൽ, 11-ആം ക്ലാസിലെ കെമിസ്ട്രി ഫൈനൽ ഇയർ പരീക്ഷയ്ക്ക് ഞാൻ ദയനീയമായി തോറ്റു. നൂറിൽ 14 മാർക്ക്. റീടെസ്റ്റ് ഇട്ടപ്പോൾ അത് 16 മാർക്ക് ആയതല്ലാതെ ജയിച്ചില്ല. 12-ആം ക്ലാസിൽ ഒന്നുമറിയാത്ത വിഷയം എന്ന നിലയിൽ കെമിസ്ട്രി കൂടുതൽ പഠിച്ചു. പഠിക്കുംതോറും കൂടുതൽ ഇഷ്ടമായി. ആ വിഷയം കൂടുതലറിയണമെന്ന് തോന്നി.

2.പഠന മാധ്യമം മലയാളമാണോ ഇംഗ്ലീഷാണോ നല്ലത്.പൊതു വിദ്യാലയങ്ങളിൽ പഠിച്ചതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടോ?

ആദ്യത്തെ ചോദ്യത്തിനുത്തരം കൃത്യമായി അറിയില്ല. ഞാൻ 6-ആം ക്ലാസ് വരെ മലയാളം മീഡിയമായിരുന്നു. അതിനു ശേഷം നവോദയയിൽ അഡ്മിഷൻ കിട്ടിയതുകൊണ്ട് ഇംഗ്ലീഷ് മീഡിയമായി. പക്ഷേ അവിടെയും പഠനമൊഴികെയെല്ലാം മലയാളം മീഡിയമായിരുന്നു. ഹൈസ്കൂളിനു മുൻപ് മാതൃഭാഷയിൽ വിദ്യാഭ്യാസമാകുന്നതാണു നല്ലതെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ഹൈസ്കൂൾ മുതൽ ടെക്നിക്കൽ ടേമുകൾ ഒരുപാട് ഉൾപ്പെടുന്നതുകൊണ്ടും, ഉന്നതവിദ്യാഭ്യാസം മലയാളത്തിൽ അത്ര പ്രാക്ടിക്കലല്ലാത്തതുകൊണ്ടും ഹൈസ്കൂൾ മുതൽ ഇംഗ്ലീഷ് മീഡിയം ആകുന്നത് സഹായിക്കും. (ഈ ഷിഫ്റ്റ് ഗ്രാജ്വലായി നടപ്പിലാക്കാൻ സാധിച്ചാൽ നല്ലതായിരിക്കും, ഇത് വെറും സബ്ജക്ടീവായ ഒരു അഭിപ്രായമാണ്).

ഞാൻ പൊതുവിദ്യാലയങ്ങളിലാണു പഠിച്ചത്. എന്റെ കുട്ടിയെയും പൊതുവിദ്യാലയത്തിലേ പഠിപ്പിക്കൂ. ഇതൊരു രാഷ്ട്രീയതീരുമാനം എന്നതിനു പുറമെ പ്രാക്ടിക്കൽ കാരണങ്ങളുള്ള തീരുമാനം കൂടിയാണ്. അധ്യാപകരുടെ നിലവാരം പലതരത്തിലുള്ള കുട്ടികളുമായി ഒന്നിച്ച് പഠിക്കാനുള്ള അവസരം, വിദ്യാർത്ഥിയ്ക്ക് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സിസ്റ്റത്തോട് സഹകരിക്കാനുള്ള അവസരം അങ്ങനെ പലതുമുണ്ട് കാരണങ്ങളായി.

3.അമേരിക്കക്ക് എന്റെയൊക്കെ മനസ്സിൽ ഒരു സാമ്രാജ്യത്ത വില്ലൻ രൂപമാണുള്ളത്.ഇന്ത്യയേക്കാൾ ഒരു നല്ല രാജ്യമായി അമേരിക്ക അനുഭവപ്പെട്ടോ?

അമേരിക്ക സാമ്രാജ്യത്വ വില്ലൻ തന്നെയാണ്, ഫോറിൻ പോളിസിയിൽ. പക്ഷേ, ഇന്ത്യ പോലൊരു രാജ്യത്തിനു അമേരിക്കയുടെ സാമ്പത്തിക-മിലിട്ടറി പവറുണ്ടായിരുന്നെങ്കിൽ, it would have been even worse എന്നാണ് തോന്നിയിട്ടുള്ളത്. അടിസ്ഥാനപരമായി ഇത് മറ്റുള്ളവരോടുള്ള പരിഗണനയുടെയും ജനാധിപത്യബോധത്തിന്റെയും വിഷയമാണ്.
എന്നാൽ, ഈ രണ്ടു കാര്യത്തിലും ആവറേജ് ഇന്ത്യക്കാരനേക്കാൾ ഒരുപടി മെച്ചമാണ് ആവറേജ് അമേരിക്കക്കാരൻ എന്നാണ് എന്റെ വ്യക്തിപരമായ ഒബ്സർവേഷൻ..(o offense to anybody). ജീവിതം കൂടുതൽ നല്ലതെന്ന് തോന്നിയതും അമേരിക്കയിൽ തന്നെയാണ്. സ്വാതന്ത്ര്യം തന്നെ ഒന്നാമത്തെ കാരണം. മതമടക്കം ഒന്നും എന്റെ ജീവിതത്തിൽ ഇടപെടാൻ വരില്ല. മതപരമായ അവധി ദിവസങ്ങൾ പോലുമില്ല. ചുവപ്പുനാടകളില്ല. ഞാനിടപഴകിയിട്ടുള്ള ഒരാൾ പോലും അവരവരുടെ താത്പര്യങ്ങൾക്കായി എന്റെ ഒരു മിനിറ്റ് പോലും കളഞ്ഞിട്ടില്ല. ഒരാ‍ൾ പോലും മുഖം കറുപ്പിച്ച് സംസാരിക്കുന്നത് കാണാനിട വന്നിട്ടില്ല. മിനിമം പരസ്പരബഹുമാനം നിലനിർത്തിയാണ് അപരിചിതർ പോലും ഇടപെടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട മറ്റൊന്ന്, ഏതു പുസ്തകങ്ങളും സിനിമകളും ഇവിടെ പബ്ലിക് ലൈബ്രറി സിസ്റ്റം വഴി എനിക്ക് ഫ്രീയായി ലഭിക്കും.

4.പേപ്പറിൽ എഴുതിയതിനു ശേഷം ടൈപ്പു ചെയ്തതാണോ അല്ല നേരിട്ട് ടൈപ്പു ചെയ്തതോ?

നേരിട്ട് ടൈപ്പ് ചെയ്യുകയാണു പതിവ്. ചെവിയിൽ കൂടി പുക വരുന്ന ടൈപ്പ് കണക്ക് ചെയ്യേണ്ടി വരുമ്പോൾ മാത്രമേ പേപ്പറിലെഴുതി ചെയ്യാറുള്ളൂ...:)

ഓരോ വാക്കുകളിലും ഒരുപാട് സംവദിക്കാൻ തോനുന്നു.പെട്ടെന്ന് തീർന്നുപോയ ഒരു സങ്കടമാണ് വായിച്ചപ്പോൾ തോന്നിയത്.നല്ല സുഖമുള്ള വായനാനുഭവം.അഭിനന്ദനങ്ങൾ

നന്ദി.

Sanal Kumar Sasidharan said...

ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും കണ്ടിട്ടുള്ളവരോടെന്നപോലെതന്നെ വായിച്ചും എഴുതിയും കലഹിച്ചും തർക്കിച്ചും ഇപ്പോൾ സുഹൃത്തുക്കളുടെ ലിസ്റ്റെടുത്താൽ വിട്ടുപോകാത്ത ഒരുവനായി തീർന്നിട്ടുണ്ട് റോബി കുര്യൻ.. ഇങ്ങനെയല്ലെങ്കിലും ഏതാണ്ടിതേ രുചിയിൽ ഇവിടെയൊക്കെ വീശിപ്പോയ ജീവിതം പോലൊന്ന് റോബിയ്ക്കുമുണ്ടെന്ന് വായിച്ചപ്പോ പെരുത്തു സന്തോഷം :)

ശ്രീലാല്‍ said...

Salute !

ഷാഫി said...

വിധി നടത്തുന്ന വഴിയേ നടത്തുക, അത് കാണിച്ചു തരുന്നവരെ മാത്രം കാണുക, കിട്ടുന്നത് മാത്രം സ്വന്തമാക്കുക, കിട്ടിയില്ലെങ്കില്‍ അത് വിധിച്ചിട്ടില്ലെന്ന് കരുതുക. 28 വര്‍ഷത്തെ ജീവിതത്തില്‍ ഞാന്‍ അനുഷ്ഠിച്ച ഒരേ രീതിയാണിത്. പക്ഷേ, റോബിയുടെ അനുഭവം വായിക്കുമ്പോള്‍, ജീവിതത്തോട് പടവെട്ടിയാണ് എല്ലാം നേടേണ്ടത് എന്ന് തിരിച്ചറിയുന്നു. നന്ദി.

ഈ വിജയം മാതൃകാപരമാണ്. അഭിനന്ദനങ്ങള്‍.

Umesh::ഉമേഷ് said...

ആദ്യമായാണ് ബ്ലോഗിലെ ഒരു ഓർമ്മക്കുറിപ്പു വായിച്ചിട്ടു കണ്ണു നിറയുന്നത്. സങ്കടം കൊണ്ടല്ല. ഇങ്ങനെ ഒരാളെ അറിയാമല്ലോ എന്ന സന്തോഷം കൊണ്ട്.

പി. എച്. ഡി. യ്ക്ക് അവസരം കിട്ടിയിട്ടും അതിനു കിട്ടുന്ന സ്റ്റൈപ്പൻഡിനെക്കൾ കാശു ജോലിക്കു കിട്ടുന്നതുകൊണ്ടും, ട്രാഫിക് എഞ്ചിനീയറിംഗിലെ പഠനത്തെക്കാൾ ഇഷ്ടം കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ജോലിയായതു കൊണ്ടും അതു വേണ്ടെന്നു വെയ്ക്കുകയും പിന്നെ പല തവണ അതോർത്തു പശ്ചാത്തപിക്കുകയും ചെയ്തിട്ടുണ്ട്. റോബിയുടെ അർപ്പണബോധത്തിന്റെ പത്തിലൊന്നെങ്കിലും ഞാനുൾപ്പെടെയുള്ള വായനക്കാർക്ക് ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്.

Umesh::ഉമേഷ് said...

ഈ ക്വാണ്ടം മെക്കാനിക്സ് എന്തു കുന്തമാണെന്ന് ഇനി ഒരു പോസ്റ്റ് എഴുതുമല്ലോ, അല്ലേ? :)

shabu thomas said...

റോബി, ആദ്യമേ ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍!!! നിങ്ങളുടെ സിനിമാനിരൂപണങ്ങള്‍ പലതിനോടും എനിക്ക് കടുത്ത വിയോജിപ്പുന്ടെന്കിലം അതൊന്നും നിങ്ങളെ ഹൃദയത്തില്‍ തട്ടി അനുമോദിക്കുന്നതിനു തടസ്സമാകുന്നില്ല. കാരണം, ഇത് ജീവിതത്തോടു പട വെട്ടി നേടിയെടുക്കുക എന്നുപറഞ്ഞാല്‍ നിസ്സരകാര്യമല്ലല്ലോ. നിങ്ങളുടെ ചങ്കൂറ്റത്തിനും കഴിവിനും ഒരു സല്യൂട്ട്. നിങ്ങള്‍ക്ക് തന്ന അനുമോദനങ്ങളുടെയും സല്യൂട്ടുകളുടെയും ഒരു നൂറിരട്ടി നിങ്ങളുടെ ഭാഗ്യമായ ആ മഹാനായ അച്ഛന് സമര്‍പ്പിക്കുന്നു.

വിനയന്‍ said...

അഭിനന്ദനങ്ങള്‍ റോബി...എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ് സിനിമാ സംബന്ധിയല്ലാതെ ഒരു ബ്ലോഗില്‍ കയറി കമന്റ് ചെയ്യുന്നത്. കൈപ്പള്ളി പറഞ്ഞ പോലെ പറ്റിയാല്‍ ഇത് ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യണം. ഇത്തരം ഘട്ടത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ഒരുപാട് പേര്‍ക്ക് ഈ അനുഭവം ഒരു പ്രചോദനം ആവുമെന്ന് ഉറപ്പു :)

പാക്കരൻ said...

Inspiring

mumsy-മുംസി said...

കിഴവനും കടലും ആദ്യമായി വായിച്ചപ്പോഴുണ്ടായ അനുഭവം പോലെ.... ഹൃദ്യമായ ഒരു ജീവിതാനുഭവം പങ്കുവെച്ചതിന്‌ നന്ദി .. :)

പകല്‍കിനാവന്‍ | daYdreaMer said...

HATS OFF BROTHER.

Unknown said...

അഭിനന്ദനങ്ങള്‍

ശ്രീ said...

ഒരു 'വമ്പന്‍' അഭിനന്ദനം ഇരിയ്ക്കട്ടെ...

:)

Vempally|വെമ്പള്ളി said...

അഭിനന്ദനങ്ങൾ, ആശംസകൾ റോബി.

Kuzhur Wilson said...

ഉമ്മ

Shee said...

Congrats :)

അനൂപ് വാസു said...

അഭിനന്ദനങ്ങള് റോബി,.. നിങ്ങളുടെ ചങ്കൂറ്റത്തിനും കഴിവിനും ഒരു സല്യൂട്ട്….

Arif Zain said...

തളരാത്ത ആത്മബലം താങ്കള്‍ക്കത് നേടിത്തന്നു റോബി. അഭിനന്ദനങ്ങള്‍

chithrakaran:ചിത്രകാരന്‍ said...

ജീവിതത്തിന്റെ ആഴങ്ങളില്‍ മുങ്ങി നിവരുമ്പോഴുള്ള സംതൃപ്തിക്ക് ഈ ലോകത്ത് ഒന്നും തന്നെ പകരം വക്കാനില്ല. കാരണം, അത് ഒന്നിലേറെ തലമുറകളുടെ ക്ഷമയോടുകൂടിയ ത്യാഗത്തിന്റെ ലക്ഷ്യം പിഴക്കാത്ത വിജയമാണ്. ഒരാളുടെ വിജയമല്ല, ഒരു സമൂഹത്തിന്റെ മുഴുവന്‍ ഹൃദയത്തിലും പ്രതീക്ഷ നിറക്കുന്ന വിജയ ഗാഥയാണത്. റോബിയുടെ എല്ലാ കുടുമ്പാംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള്‍ !

Radhesh said...

Speechless... now we know where you were hiding all these years... these moments of truth now leaves you with many more roads, much less traveled... congrats and godspeed!

Radhesh said...

Speechless... now we know where you were hiding all these years... these moments of truth now leaves you with many more roads, much less traveled... congrats and godspeed!

Unknown said...

Congrats Roby.. Hats off to your determination..

Mohamed Ashraf said...
This comment has been removed by the author.
Mohamed Ashraf said...


Thanks to that IIT HOD for not selecting you!'Coz Allah Almighty had plans,as you deserved more.
Thanks for sharing such an inspiring success story.
May Almighty Allah bless you,your family and your wonderful Dad all the happiness!

Umesh::ഉമേഷ് said...

റോബിയേ,

സമാധാനമായില്ലേ, മൊഹമ്മദ് അഷ്രഫിന്റെ സുവിശേഷം കാതു കുളുർക്കേ കേട്ടിട്ട്?

അഷ്രഫ് ആ പറയുന്ന ഓൾമൈറ്റിയുടെ പ്രവാചകന്മാരെല്ലാവരും കൂടി ഭേഷാ ഊഷ്മളമാക്കിയ ഒരു ജീവിതത്തിൽ നിന്ന് സ്വപ്രയത്നം കൊണ്ട് (ഭാര്യ, ആനന്ദ് തുടങ്ങിയവരുടെ സഹായം കൊണ്ടും) അല്പം വൈകിയിട്ടാണെങ്കിലും ലക്ഷ്യത്തിലെത്തിയ കഥയാണ് ഇവിടെ റോബി എഴുതി വെച്ചിരിക്കുന്നത്. അതിനു പകരം അടുത്ത പള്ളിയിൽ നൂറു മെഴുകുതിരി കത്തിച്ചേക്കാമേ ദൈവമേ എന്നു നേർന്നായിരുന്നെങ്കിൽ റോബി ഇപ്പോൾ വല്ല സിനിമാക്കൊട്ടകയിലും ഫിലിം പെട്ടി ചുമക്കുന്ന ജോലി ചെയ്യുന്നതു കാണാമായിരുന്നു...

നല്ലതു വരുത്താൻ ഓൾമ്മൈറ്റി മനുഷ്യനെ കഷ്ടപ്പെടുത്തുന്നു എന്ന തിയറിയൊക്കെ പഴഞ്ചനായി അഷ്രഫേ. ആഫ്രിക്കയിൽ മുഴുവൻ ബൈബിൾ വിതരണം ചെയ്തിട്ടും സോമാലിയയിലെ പട്ടിണിപ്പാവങ്ങളുടെ ഗതി മെച്ചമാകുന്നില്ലല്ലോ. ഹിന്ദുക്കൾക്കു മുജ്ജന്മപാപം എന്നു പറയാം. ബാക്കിയുള്ളവർക്ക്ക്കോ?

Unknown said...

അഭിനന്ദനങ്ങൾ
"കാര്യം, അഡ്മിഷൻ ലിസ്റ്റിൽ നിന്ന് ഞാനൊഴിവായാൽ എനിക്ക് ശേഷം വരുന്നയാൾ ആ പ്രൊഫസറുടെ അതേ കാസ്റ്റ് സർനെയിം ഉള്ളയാളാണ്. അതേ സംസ്ഥാനത്തു നിന്നുള്ള അതേ ബ്രാഹ്മിൺ ജാതിയിൽ ഉള്ളയാൾ. ആ കുട്ടിയ്ക്ക് അഡ്മിഷൻ കിട്ടാൻ വേണ്ടിയാണ് ആ പ്രൊഫസർ എന്നെ എടുക്കില്ലെന്ന് പറഞ്ഞതെന്ന്"
ഈ തരത്തിലുള്ള പക്ഷപാതം "ബ്രാഹ്മിൺ" ജാതിക്കു മാത്രം ഒന്നുമല്ല.. ഈ തരാം തിരിവ് എല്ലാ മത ജാതി അടിസ്ടാനങ്ങളിലും ഇല്ലാതെ ഇല്ല.. സ്വയം കഴിവിൽ വിശ്വസിച്ചു മുന്നോട്ടു പോയത് അഭിനന്ദനീയം തന്നെ.. കുറച്ചു നാളത്തെ ഇരുട്ടത്ത് അയതുപോലുള്ള ദിവസങ്ങള്ക്ക് ശേഷo..
നിന്റെ പിതാവിനോടു സ്നേഹത്തോടെ ഉള്ള ബഹുമാനവും അർപികുന്നു.

തറവാടി said...

Congrats :)

Jayesh/ജയേഷ് said...

"റബർ ടാപ്പിംഗ് തൊഴിലാളിയുടെ തുച്ഛവരുമാനം കൊണ്ട് എന്നെ പഠിപ്പിക്കുമ്പോഴും, ഒരിക്കൽ പോലും, “ഇത്രയും പഠിച്ചതു മതി, ഇനി എന്തെങ്കിലും ജോലി നോക്ക്” എന്ന് എന്നോടു പറഞ്ഞിട്ടില്ല."

ഇവിടെയാണ് ഒട്ടുമുക്കാൽ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബലി കൊടുക്കപ്പെടുന്നത്. 

ആശംസകൾ റോബി.

madhu said...

കഠിനവും വേദനിറഞ്ഞതുമായ ജീവിതാനുഭവങ്ങളോട് പടപൊരുതി ജയിച്ച ആ കരുത്തുറ്റ വ്യക്തിത്വത്തിന് , ഡോ. റോബിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ !

★ Shine said...

ഏകദേശം രണ്ട് വര്ഷം മുന്‍പ്‌ വരെ ബ്ലോഗില്‍ എഴുതുകയും അതിലീരെ മറ്റുള്ളവരുടെ ബ്ലോഗ്‌ വായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്തുകൊണ്ടിരുന്ന ഒരാളാണ് ഞാന്‍.. റോബിയുടെ സിനിമ ലേഖനങ്ങള്‍ മിക്കതും വായിച്ചിട്ടുണ്ട്.

പക്ഷെ ഇന്നെന്‍റെ വ്യക്തിജീവിതം ഒരു തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുമ്പോള്‍ (സത്യത്തില്‍, 'ആത്മഹത്യ ചെയ്യതിരിക്കുന്നവന് പറയാനുള്ളത്‌' എന്നൊരു ബ്ലോഗ്‌ ഞാന്‍ എഴുതിക്കൊണ്ടിരിക്കുകയാണ്) ഈ കുറിപ്പ് വായിക്കാനിടയായത് ഒരു പക്ഷെ എനിക്ക് എനിക്ക് കൂടുതല്‍ ധൈര്യം തരും. അങ്ങനെയെങ്കില്‍ നിങ്ങള്‍ ചെയ്തത ഏറ്റവും വലിയ കാര്യവും അത് തന്നെയായിരിക്കും - ഒരു പക്ഷെ ആ ഡോക്ടറെറ്റിനേക്കാള്‍ വിലയുള്ളത്..

അതിലെല്ലാമുപരി ഇത്രയും ഉന്നത വിജയിയായി നില്‍ക്കുംപ്പോള്‍ കഷ്ടപ്പാടിന്റെയും, അപകര്‍ഷകതാ ബോധത്തിന്റെയും ഭൂതകാലം മറച്ചുവെക്കാതെ തുറന്നു പറയാന്‍ കാണിച്ച ആ മനസ്സിനെ ഞാന്‍ നമിക്കുന്നു. ഈ അടുത്തകാലത്ത് വായിച്ച ഏറ്റവും മികച്ച ആത്മകഥ.

Robin said...

Congrats Dr.Roby....

കാഴ്ചക്കാരന്‍ said...

അഭിനന്ദനങ്ങൾ.....

ഒരപേക്ഷ:

ബ്ലോഗ്‌ വായന കുറവാണു.താങ്കളെ വായിച്ചുതുടങ്ങിയത്‌ പ്ലസിലൂടെയാണു.താങ്കൾ അന്ന് പ്രൊഫെയിൽ കത്തിച്ച ശേഷം വായിക്കാൻ പറ്റിയിട്ടില്ല.പ്ലസിലുണ്ടായിരുന്നെങ്കിൽ ഇത്‌ വായിക്കാൻ ഇത്രേം വൈകുമായിരുന്നില്ല.
അതുകൊണ്ട്‌, താങ്കൾ പ്ലസിൽ തിരിച്ച്‌ വരണം.

shams said...

അഭിനന്ദനങ്ങള്‍ ..

aju said...

"Congrats Roby" doesn't do any justice to my feelings after reading this, but I can't do better. Congrats Roby!

@khil said...

മതേതര ഭാരതത്തില്‍ ആണല്ലോ ഇങ്ങനെ സംഭവിക്കുന്നത് ജാതിയും മതവും വര്‍ഗീയതയും ഉണ്ടാക്കാന്‍ മടിയില്ലാത്ത ആളുകള്‍ ....ലജ്ജ തോന്നുന്നു ...
ചേട്ടന് എന്നും വിജയം ഉണ്ടാകട്ടെ.......

BHANAVEEYAM said...

സ്വപ്നക്കൂട് വഴിയാണ് നിങ്ങളെക്കുറിച്ച് അറിഞ്ഞതും വായിക്കാന്‍ ഇടയായതും ....അതിജീവനത്തിന്‍റെ തികച്ചും വെത്യസ്തമായ ഒരു മുഖം .....

ഹൃദയങ്കമമായ അഭിനന്ദനങ്ങള്‍...

bass said...

ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍!!!.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പ്രതികൂല സാഹചര്യങ്ങളില്‍ തളര്‍ന്നു പോകാതെ മുന്നേറാന്‍ സഹായിച്ച മനസ്സിന്റെ ദാര്‍ഡ്യത്തെ അഭിനന്ദിക്കുന്നു.

"വിശ്വാസിയായിരുന്ന ഞാൻ നിരീശ്വരനും മെറ്റീരിയലിസ്റ്റുമായി" - എന്ന വാചകങ്ങള്‍ വളരെ പ്രസക്തമായിത്തോന്നി. സാധാരണ പലരുടെ കാര്യത്തിലും ഇതു മറിച്ചാണ് സംഭവിക്കുന്നത്. ഇതിനെ കുറച്ചു കൂടി വിസ്തരിച്ച് എഴുതിയാല്‍ നന്നായിരുന്നു.

ഭാവുകങ്ങള്‍

ഇളംതെന്നല്‍.... said...

Congratulations....

ajith said...

ഇരിപ്പിടം അവലോകനമാസികയില്‍ നിന്നാണ് ഈ ബ്ലോഗിന്റെ ലിങ്ക് കിട്ടിയത്.
ആദ്യം വായിച്ചത് ഈ പോസ്റ്റും

അനുമോദനങ്ങള്‍

പടന്നക്കാരൻ said...

അഭിനന്ദനം !!!! പ്രിയാ .....!!!

Mizhiyoram said...

അഭിനന്ദനങ്ങള്‍..

ചന്തു നായർ said...

അഭിനന്ദനങ്ങള്‍..

Unknown said...

സ്വാനുഭവം മറ്റുള്ളവർക്ക് പ്രചോദനമാകത്തക്ക രീതിയിൽ കുറിച്ചിടാൻ കാണിച്ച ഈ മനസ്സിനു നന്ദി..

Mohiyudheen MP said...

ആശംസകൾ റോബി

Madhusudanan P.V. said...

Where there is a dream, there is a way. My best wishes

sulaiman perumukku said...

അനുഭവം ആത്മാർത്ഥമായി പങ്കു വെക്കുമ്പോൾ
അതിൽ നിന്നും ആയിരം പാഠം ലോകം വായിച്ചെടുക്കും ....
ആശംസകൾ .

വര്‍ഷിണി* വിനോദിനി said...

വാക്കുകളില്ലാ..അഭിനന്ദനങ്ങൾ..!

Biju Davis said...

സിംഹവും, മാനും നിലനില്‍പ്പിനായി പൂര്‍ലര്‍ച്ചെ മുതല്‍ മല്‍സരിച്ചോടുന്ന സ്ലൈഡുകള്‍ ആണ് ഞ്ങ്ങളുടെ HR വിഭാഗം കാലങ്ങളായി ഉപയോഗിച്ച് വരുന്നത്... ജോലിക്കാരെ മോട്ടിവേറ്റ് ചെയ്യാന്‍.

ഇനി, ഈ ബ്ലോഗ് പോസ്റ്റിന്റെ ഒരു ഷോര്‍ട്ട് ഫിലിം ഞാന്‍ ശുപാര്ശ ചെയ്തോട്ടെ, ഡോക്ടര്‍?

അഭിനന്ദങ്ങള്‍!

മൻസൂർ അബ്ദു ചെറുവാടി said...

I don't know what to comment here.

Really inspiring note.

Congratz Robi.

«Oldest ‹Older   1 – 200 of 221   Newer› Newest»

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.