പുലിജന്മം എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു എന്ന വാര്‍ത്തയോളം സന്തോഷമുള്ള മറ്റൊരു വര്‍ത്തമാനം അടുത്തകാലത്തൊന്നും കേട്ടിട്ടില്ല.
നിര്‍മ്മാണത്തിലിരിക്കുമ്പോള്‍ തന്നെ വളരെ ആകാംക്ഷയുണര്‍ത്തിയിരുന്നു ഈ ചിത്രം. പിന്നീട് റിലീസായപ്പോള്‍ ഇതു കാണാനായി മാത്രം ബാംഗ്ലൂരില്‍ നിന്നും കേരളത്തില്‍ പോയെങ്കിലും നടന്നില്ല. ചുരുക്കം ചില പ്രദര്‍ശനങ്ങള്‍ മാത്രമേ തിയറ്ററുകളില്‍ നടത്തിയുള്ളൂ എന്നാണറിയാന്‍ കഴിഞ്ഞത്. വിതരണത്തിനാളില്ലായിരുന്നു. സംസ്ഥാന അവാര്‍ഡിനു പരിഗണിച്ചില്ലായിരുന്നു. ആ വര്‍ഷം ഗോവയില്‍ നടന്ന IFFI ഫെസ്റ്റിവലില്‍ പനോരമയില്‍ സെലക്ഷന്‍ കിട്ടാതെ മറ്റ് സിനിമാക്കാര്‍ ശ്രദ്ധിച്ചു. അങ്ങനെ 'പുലിമറഞ്ഞ തൊണ്ടച്ചനെ' എല്ലാവരും കൂടി ഒതുക്കി. രണ്ടു വര്‍ഷത്തിനു ശേഷം 'പുലിജന്മം' വീണ്ടും ശ്രദ്ധയിലേക്ക്. ഇത്തവണ പെട്ടിയില്‍ നിന്നും പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം. അതോ 'പിറവി' പോലെ ഇതും നമുക്ക് നഷ്ടപ്പടുമോ? അടുത്തകാലത്ത് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഈ ചിത്രം ടിവിയില്‍ സംപ്രേക്ഷണം ചെയ്യാനൂം ഇന്റര്‍നെറ്റില്‍ റിലീസു ചെയ്യാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു.
സംവിധായകനും, നിര്‍മ്മാതാവിനും അഭിനന്ദനങ്ങള്‍
കൂടുതല്‍ വാര്‍ത്ത ഇവിടെ മാതൃഭൂമിയില്‍.
Showing posts with label അവാര്‍ഡ്. Show all posts
Showing posts with label അവാര്‍ഡ്. Show all posts
Tuesday, June 10, 2008
Subscribe to:
Posts (Atom)
Followers
Labels
രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.