Saturday, May 11, 2013

ജീവിതം പോലെയൊന്ന് !





ബ്ലോഗിൽ അനുഭവക്കുറിപ്പുകൾ അങ്ങനെ അധികമൊന്നും എഴുതിയിട്ടില്ല. ഇന്ന് എന്റെ ജീവിതത്തിലെ പ്രധാനനാഴികക്കല്ലുകളിലൊന്ന് പിന്നിട്ട സ്ഥിതിയ്ക്ക് അല്പമെന്തെങ്കിലും എഴുതാതെ വയ്യ.

വിദ്യാഭ്യാസം എനിക്ക് മാർഗമെന്നതിനേക്കാളും ഒരു ലക്ഷ്യം തന്നെയായിരുന്നു. ജീവിതത്തിൽ എന്നെങ്കിലും സാധിക്കണമെന്നുണ്ടായിരുന്ന ഒരേയൊരാഗ്രഹവും ഒരു ഡോക്ടറൽ ഡിഗ്രി തന്നെ. അതിനു കാരണം ഒരു പക്ഷേ എന്റെ അച്ഛനായിരിക്കും.
എന്റെ അച്ഛനു പ്രാഥമികവിദ്യാഭ്യാസമില്ല. ആറാമത്തെ വയസ്സിൽ അനാഥനായതുകൊണ്ട് അച്ഛന്റെ ബാല്യം തെരുവിലായിരുന്നു. ഹോട്ടലുകളിൽ പാത്രം കഴുകിയും കടത്തിണ്ണയിൽ കിടന്നുറങ്ങിയും ജീവിക്കാനുള്ള ശ്രമത്തിനിടയിൽ വിദ്യാഭ്യാസം സാധ്യമായിരുന്നില്ല. എന്നാൽ, കൗമാരം പിന്നിട്ടതിനു ശേഷം, സ്വന്തം അധ്വാ‍നത്താൽ വായിക്കാൻ പഠിച്ചു. അതിനു ശേഷം വായിക്കാനും പഠിക്കാനുമുള്ള ആഗ്രഹമുണ്ടായിരുന്നതിനാൽ മലയാളത്തിലെ നോവലുകളും ചില വിദേശനോവലുകളുടെ പരിഭാഷകളും വായിച്ചു. ദസ്തയെവ്സ്കിയുടെ പുസ്തകങ്ങളിലേക്ക് എന്നെ ആദ്യം നയിച്ചത് എന്റെ അച്ഛൻ തന്നെയാണ്. ഒരു മനുഷ്യൻ ആയുസ്സിൽ ഒരു പുസ്തകമേ വായിക്കുന്നുള്ളുവെങ്കിൽ, അത് ബ്രദേഴ്സ് കാരമസോവ് ആയിരിക്കണമെന്നാണ് അച്ഛൻ പറയുക. തനിക്കു സാധ്യമാകാതെപോയ സാമ്പ്രദായിക വിദ്യാഭ്യാസം അതിന്റെ പരമാവധി എനിക്ക് കിട്ടണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു തന്നെ, റബർ ടാപ്പിംഗ് തൊഴിലാളിയുടെ തുച്ഛവരുമാനം കൊണ്ട് എന്നെ പഠിപ്പിക്കുമ്പോഴും, ഒരിക്കൽ പോലും, “ഇത്രയും പഠിച്ചതു മതി, ഇനി എന്തെങ്കിലും ജോലി നോക്ക്” എന്ന് എന്നോടു പറഞ്ഞിട്ടില്ല. എന്നാൽ ഞാനിതൊക്കെ ഒരു വിശാലാർത്ഥത്തിൽ മനസ്സിലാക്കുന്നത് ഏറെ വളർന്നതിനു ശേഷമാണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയം (കെമിസ്ട്രി) പഠിക്കുക എന്നതിൽ കൂടുതൽ ഒരു ലക്ഷ്യവും എന്നെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസത്തിനുണ്ടായിരുന്നിട്ടില്ല. +2 കഴിഞ്ഞ് എഞ്ചിനീയറിങ്ങിനു പോകുന്നതാണു നാട്ടുനടപ്പെങ്കിലും, ബി.ടെക് അഡ്മിഷൻ വേണ്ടെന്ന് വെച്ച് ബി.എസ്.സി കെമിസ്ട്രി പഠിക്കാൻ പോയത് ഈയൊരു ഇഷ്ടം മാത്രം കാരണമായിരുന്നു.

ഡിഗ്രി വരെയൊക്കെ എന്റെ ലക്ഷ്യം, സിവിൽ സർവീസ് പരീക്ഷ എഴുതുക എന്നതായിരുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്ക് കെമിസ്ട്രി മെയിൻ വിഷയമായെടുക്കുക എന്നൊരു ലക്ഷ്യവും കൂടിയുണ്ടായിരുന്നു MSc കെമിസ്ട്രിയ്ക്കു ചേരുമ്പോൾ. കുഗ്രാമത്തിൽ ജനിച്ച് വളർന്നതുകൊണ്ട് അന്നൊന്നും Ph.D എന്നൊരു പഠനത്തെക്കുറിച്ച് ഒരു ധാരണയുമില്ല. MSc പഠിക്കുന്ന കാലത്ത് ആനന്ദിനെ വായിച്ചതാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ആദ്യം ഉത്തരായനം വായിച്ചു. ആവേശം കയറി ആൾക്കൂട്ടം വായിച്ചു. ‘മരുഭൂമികൾ ഉണ്ടാകുന്നത്’ വായിച്ചതോടെ അധികാരം എന്ന വിഷയത്തെ മറ്റൊരു രീതിയിൽ വിമർശനാത്മകമായി സമീപിക്കാൻ സാധിച്ചു. സിവിൽ സർവീസ് എന്ന അന്നത്തെ ലക്ഷ്യം ഞാനുപേക്ഷിച്ചു. തുടർന്നുള്ള ഏതാനും മാസങ്ങളായിരുന്നു എന്റെ ജീവിതത്തിലെ ഐഡന്റിറ്റി ക്രൈസിസ്. ഞാനെന്താണെന്നോ ആരാണെന്നോ ഒരു രൂപവുമില്ല. സിനിമകൾ കാണാൻ താത്പര്യമുണ്ട്. കെമിസ്ട്രി കൂടുതൽ പഠിക്കുന്തോറും ആ വിഷയത്തോട് ഒരിഷ്ടമുണ്ട്. എന്നാൽ ‘ക്വാണ്ടം മെക്കാനിക്സ്’ മാത്രം എനിക്ക് ഒരു മിസ്റ്ററിയായി തുടർന്നു. ആ സബ്ജക്ടിനെ മാത്രം എനിക്ക് പേടിയായിരുന്നു.

ജീവിതത്തിൽ തുടർന്നുള്ള വഴി കാണിച്ചു തന്നതും ആനന്ദ് തന്നെ. ‘ജൈവമനുഷ്യൻ’ എന്ന പുസ്തകം. അതിൽ മനുഷ്യൻ എന്ന പ്രതിഭാസത്തെ പ്രകൃതിയുടെയും ചരിത്രത്തിന്റെയും പശ്ചാത്തലത്തിൽ മനസ്സിലാക്കാനുള്ള ശ്രമത്തിൽ സ്വാതന്ത്ര്യത്തെക്കുറിച്ചും അടിമത്തത്തെക്കുറിച്ചും പറയുന്ന ഭാഗം എന്നെ ആഴത്തിൽ സ്വാധീനിച്ചു. എന്റെ സ്വാതന്ത്ര്യം ഞാൻ തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും, അറിവാണു എന്നെ സ്വതന്ത്രനാക്കുകയെന്നും അതിനു വേണ്ടിയുള്ള അന്വേഷണമാണു എന്റെ വഴിയെന്നും എനിക്ക് ബോധ്യമായി. Ph.D ചെയ്യണമെന്ന് തീരുമാനിച്ചു. MSc വരെ കാര്യങ്ങൾ തടസ്സങ്ങളില്ലാതെ പോയെങ്കിലും ജീവിതം ഒരു സ്ട്രഗിൾ തന്നെയെന്ന് എന്നെ ബോധ്യപ്പെടുത്തിയത് MSc കഴിഞ്ഞുള്ള നാല് വർഷങ്ങളാണ്.

MSc കഴിഞ്ഞയുടനെ Ph.Dയ്ക്ക് Bombay IIT-യിൽ അഡ്മിഷൻ കിട്ടിയെങ്കിലും, ജാതിയിൽ ബ്രാഹ്മണനല്ലാതിരുന്നതുകൊണ്ട് ഗൈഡിനെ കിട്ടിയില്ല. അതില്‍പ്പിന്നെ ഇന്ത്യൻ സ്ഥാപനങ്ങളിൽ അപ്ലൈ ചെയ്യുന്നത് നിർത്തി. വിയന്നയിലും ഓസ്ട്രേലിയയിലും Ph.D ചെയ്യാൻ കോമൺ‌വെൽത്ത് സ്കോളർഷിപ്പിനു രണ്ടുതവണ സെലക്റ്റ് ചെയ്യപ്പെട്ടെങ്കിലും എന്റെ ഡോക്യുമെന്റ്സ് ഒരിക്കലും ഡെൽഹിയിലെ എമ്പസിയിൽ നിന്നു പുറത്തേക്ക് പോയില്ല. പ്രൊബബിലിറ്റി നമുക്ക് അനുകൂലമായി സംഭവിക്കുമ്പോൾ നമ്മളതിനെ ഭാഗ്യമെന്ന് വിളിക്കും. എനിക്ക് ഭാഗ്യമില്ലെന്ന് ബോധ്യമായി. ഓരോ തവണയും എന്തെങ്കിലും കാരണത്താൽ അഡ്മിഷൻ നടക്കാതെ വരുമ്പോൾ മാനസികമായി ഞാൻ കൂടുതൽ കൂടുതൽ തകർന്നുകൊണ്ടിരുന്നു. ജീവിതച്ചെലവുകൾക്കായി ബാംഗ്ലൂരിൽ ജോലി ചെയ്യാൻ തുടങ്ങി. ബഹിർമുഖനായിരുന്ന ഞാൻ കൂടുതൽ അന്തർമുഖനായി. സാമൂഹികമായി ഉൾവലിഞ്ഞു. പൊതുചടങ്ങുകൾക്ക് പോകുന്നത് ഭയമായി. MSc-യ്ക്ക് കൂടെ പഠിച്ച സുഹൃത്തായ ജിൻസിയുമായുള്ള വിവാഹവും മകലുടെ ജനനവും ഇക്കാലത്തായിരുന്നു. ജിൻസി തന്ന ഇമോഷണൽ സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ ഞാനാ കാലഘട്ടം അതിജീവിക്കില്ലായിരുന്നു. മറ്റൊരാശ്രയം സിനിമയായിരുന്നു. അപകർഷതാബോധം എന്നെ നശിപ്പിക്കാതിരിക്കാൻ ഞാൻ കൂടുതൽ സിനിമ കണ്ടു. ഓരോ പരാജയത്തിലും വീണു പോകാതിരിക്കാൻ ടെറൻസ് മാലിക്കിന്റെ ‘ദി തിൻ റെഡ് ലൈൻ’ ആവർത്തിച്ചു കണ്ടു. ഓരോ മനുഷ്യനും അവനവന്റെ യുദ്ധം തനിയെ ചെയ്യണമെന്ന് ആ സിനിമ എന്നെ ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യത്തെക്കുറിച്ച് ആനന്ദ് എഴുതിയത് ആവർത്തിച്ചു വായിച്ചു. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കാലത്ത്, കൂടെ ജോലി ചെയ്തിരുന്ന ജ്യോതിയാണ് GRE എന്ന പരീക്ഷയെക്കുറിച്ചും, അതെഴുതിയാൽ അമേരിക്കയിൽ Ph.D ചെയ്യാമെന്നും പറഞ്ഞു തന്നത്. പഠിക്കാനും റിസർച്ച് ചെയ്യാനും താത്പര്യമുണ്ടെങ്കിൽ അതിനവസരം തരാൻ ജനിതകഗുണമോ ഭാഗ്യമോ നോക്കാത്ത അപൂർവം രാജ്യങ്ങളിലൊന്ന് അമേരിക്കയാണെന്ന് എനിക്ക് മനസ്സിലായി. GRE-യ്ക്കുള്ള തയ്യാറെടുപ്പ് മുതൽ അഡ്മിഷനും വീസയും കിട്ടുന്നതു വരെയുള്ളത് ഏതാണ്ട് ഒന്നര വർഷം നീളുന്ന പ്രോസസായിരുന്നു.

അങ്ങനെ 2007 ഫാളിൽ Ph.D ചെയ്യാൻ ഞാൻ അമേരിക്കയിലെത്തി. ഗൈഡിനെ സെലക്ട് ചെയ്യുന്ന സമയമായപ്പോൾ, എനിക്ക് താത്പര്യമുണ്ടായിരുന്ന പ്രൊഫസർമാരുമായി സംസാരിച്ചു. Do you want to do experimental or theoretical research? എന്ന് പ്രൊഫസർ ചോദിച്ചപ്പോൾ ക്വാണ്ടം മെക്കാനിക്സിനോടുള്ള ഭയവും സ്വാതന്ത്ര്യത്തെക്കുറിച്ച് ആനന്ദ് എഴുതിയതുമാണ് ആദ്യം മനസ്സിലെത്തിയത്. ഈ ഭയത്തെ നേരിടണമെന്ന് ഒരു സ്പ്ലിറ്റ് സെക്കന്റിൽ ഞാനുറപ്പിച്ചു. I want to do both എന്ന് മറുപടി പറഞ്ഞു. തിയറി ഭാഗം ഗൈഡ് ചെയ്യാൻ ഫ്രാൻസ്വാ അമാർ, എക്സ്പെരിമെന്റൽ ഭാഗം ഗൈഡ് ചെയ്യാൻ മിച്ചൽ ബ്രൂസും ആലീസ് ബ്രൂസും (ഇവർ കൊളംബിയയിൽ ഒരുമിച്ച് Ph.D ചെയ്യുന്നതിനു മുന്നേ വിവാഹിതരാണ്). പിന്നീടുള്ള അഞ്ച് വർഷവും ഏതാനും മാ‍സങ്ങളും ഇതുവരെയുള്ള എന്റെ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ കാലഘട്ടമാണ്. അതിനെക്കുറിച്ച് വിശദമായി പിന്നീട് എഴുതണമെന്നുണ്ട്. ഏതായാലും ഇന്ന് ആ കാലം അവസാനിക്കുകയാണ്. പഠനവും റിസർച്ചും ഫാമിലി ലൈഫും സിനിമയും വെർച്വൽ ജീവിതവും ബ്ലോഗെഴുത്തുമെല്ലാം ഈ കാലഘട്ടത്തെ കൂടുതൽ മനോഹരമാക്കി. വിശ്വാസിയായിരുന്ന ഞാൻ നിരീശ്വരനും മെറ്റീരിയലിസ്റ്റുമായി. കുറെയേറെ സിനിമകൾ കണ്ടു. ഇന്ന് 33-ആം വയസ്സിൽ എന്റെ ജീവിതത്തിലെ ഒരേയൊരാഗ്രഹം സാധിച്ചു. എന്നെ ഞാനാകാൻ സഹായിച്ച, എന്റെ സ്വാതന്ത്ര്യം അന്വേഷിക്കാൻ സഹായിച്ച, എനിക്കു മുന്നെ നടന്നു പോയ എല്ലാവർക്കും, എന്റെ കൂടെ നടന്നവർക്കും, എന്നെ താങ്ങിയവർക്കും, പ്രചോദനമായവർക്കും, എന്നെ തകർക്കാൻ ശ്രമിച്ച അനുഭവങ്ങൾക്കും എല്ലാ ആശയങ്ങൾക്കും ചരിത്രത്തിനും നന്ദി.

222 comments:

«Oldest   ‹Older   201 – 222 of 222
മൻസൂർ അബ്ദു ചെറുവാടി said...

I don't know what to comment here.

Really inspiring note.

Congratz Robi.

ഷാജു അത്താണിക്കല്‍ said...

സത്യത്തിൽ താങ്കളെ ഈ പോസ്റ്റ് വായിച്ച് നാണിച്ച് പോയി,.........
എന്തു കൊണ്ട് ഇങ്ങനെയായി എന്നതിൽ...

ഇത് നാളെയും വായിക്കപ്പെടും തീർച്ച........

കൊമ്പന്‍ said...

ആശംസകള്‍

Anonymous said...

ആദ്യ അഭിനന്ദനങ്ങൾ ആ മഹാനായ അച്ഛന്!
സ്വന്തം മക്കളെ സ്വതന്ത്രമായി ഉയരങ്ങളിലേക്കെത്താൻ പ്രാപ്തനാക്കിയ ദീർഘദർശിയായ ആ അച്ഛന്
ബാല്യത്തിന്റെ കാഠിന്യങ്ങളെ കരളുറപ്പോടെ നേരിട്ട കരുത്തനായ ആ അച്ഛന്

അഭിനന്ദനങ്ങൾ റോബീ...
ജീവിതത്തിന്റെ ഓരോ നാൽക്കവലയിലും പകച്ച് നിൽക്കേണ്ടി വന്നിട്ടും
ഒരു കൈത്താങ്ങിനായി പരതാതെ മുന്നോട്ട് ഗമിച്ച നിശ്ചയ ദാർഡ്യത്തിന്
ഇനിയും മുന്നോട്ട്....
ആനന്ദിനെത്തന്നെ കടമെടുക്കട്ടെ....
വിഭവങ്ങളെമ്പാടുമുള്ള ഈ ഗോളത്തിൽ അത് വിതരണം ചെയ്യപ്പെട്ട അശാസ്ത്രീയതയെപ്പറ്റി
ആനന്ദ് വ്യാകുലചിത്തനാകുന്നുണ്ടല്ലോ?
അവർക്കായി, ഒരു നേരത്തെ നിറവയർ ആർഭാടമായിട്ടുള്ളവർക്കായി,
എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയട്ടെ!

Nisha said...

അഭിനന്ദനങ്ങള്‍!!!; പ്രതികൂലസാഹചര്യങ്ങളെ നേരിട്ട് ഉജ്ജ്വല വിജയം കൈവരിച്ചതിന്! താങ്കളുടെ ഈ വിജയകഥ പലര്‍ക്കും പ്രോത്സാഹനമാകുമെന്ന് വിശ്വസിക്കുന്നു.
ആശംസകള്‍!

ശിഹാബ് മദാരി said...

ഓരോ മനുഷ്യനും അവനവന്റെ യുദ്ധം തനിയെ ചെയ്യണമെന്ന് ............റോബി എനിക്ക് ഒരൊറ്റ ലേഖനം കൊണ്ട് ഉണര്ത്തി തന്നു .. നിങ്ങളെ പരിചയപ്പെടാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു ... ഒരു പാട് ഒരുപാടോരുപാടു മുന്നേറാൻ കഴിയട്ടെ ..

ബെഞ്ചാലി said...

where the willingness is great, the difficulties cannot be great.
- Niccolo Machiavelli

© Mubi said...

അഭിനന്ദനങ്ങള്‍....

SMASH said...

അഭിനന്ദനങ്ങള്‍

jobbyvazhappilly said...

esttappettu

jobbyvazhappilly said...

esttappettu

uluka said...

അപകർഷതാബോധം എന്നെ നശിപ്പിക്കാതിരിക്കാൻ ഞാൻ കൂടുതൽ സിനിമ കണ്ടു.

ഞാനും ചെയ്യുന്ന ഒരേ ഒരു കാര്യം.

എന്തായാലും അഭിനന്ദനങൾ

Kavya said...

അഭിനന്ദനം..സ്നേഹം..ആശംസകള്‍..നന്ദി..

വിഷ്ണു പ്രസാദ് said...

വായിക്കാനും അറിയാനും ഒരുപാട് വൈകിപ്പോയെങ്കിലും ഇവിടെ ഒരഭിനന്ദനം എഴുതാതിരിക്കുന്നതെങ്ങനെ....!
പ്രചോദനകരമായേക്കാവുന്ന ജീവിതത്തിന് ഒരു സല്യൂട്ട് :)

jagesh edakkad said...

പെരുത്ത് ഇഷ്ട്ടപ്പെട്ടു

അശോക് said...

Congratulations...

അശോക് said...

Congratulations...

മയൂര said...

A real inspirational story. Congrats and all the best wishes.

Jijo Kurian said...

Hats off Roby Kurian!!!

RK said...

എല്ലാവരും അവഗണിക്കുമ്പോൾ അല്ലെങ്കിൽ അപമാനിക്കുമ്പോൾ ഉണ്ടാകുന്ന വാശി എനിക്കത് അറിയാം,അഭിനന്ദനങ്ങൾ..... ആ അച്ഛന് സ്നേഹാദരങ്ങളും

"The woods are lovely, dark, and deep, But I have promises to keep, And miles to go before I sleep, And miles to go before I sleep."

Thabarak Rahman Saahini said...

i proud of you

Riderchap said...

I bookmarked this and read it again today. Inspiring.

«Oldest ‹Older   201 – 222 of 222   Newer› Newest»

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.