Sunday, May 31, 2009

2000 വർഷങ്ങളിലെ ഏറ്റവും പ്രധാന കണ്ടുപിടുത്തം !

പ്രമുഖ Third culture വെബ്‌സൈറ്റ് ആയ എഡ്‌ജ്.ഓർഗ്, ഏതാനും വർഷങ്ങൾക്കു മുൻപ് ലോകമെമ്പാടുമുള്ള, പലമേഖലകളിൽ പ്രശസ്തരും പ്രമുഖരുമായ ചിലരോട് ഒരു ചോദ്യം ചോദിച്ചു…
കഴിഞ്ഞ 2000 വർഷങ്ങളിൽ ഉണ്ടായതിൽ ഏറ്റവും പ്രധാന കണ്ടുപിടുത്തം (Invention) ഏതാണ്?

നമ്മുടെ മനസ്സിൽ വരാൻ സാധ്യതയുള്ള ഉത്തരങ്ങൾ- place value system, ക്ലാസ്സിക്കൽ മെക്കാനിക്സ്, ക്വാണ്ടം തിയറി, മൈക്രോസ്കോപ്പ്, കമ്പ്യൂട്ടർ, ഇന്റർ‌നെറ്റ്, അനസ്തേഷ്യ-മുതൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില ഉത്തരങ്ങൾ-വൈക്കോൽ, ഗർഭനിരോധന ഗുളികകൾ- വരെ വന്നു.

പ്രശസ്തനായ എവലൂഷനറി ബയോളജിസ്റ്റ് റിച്ചാർ‌ഡ് ഡോക്കിൻസിന്റ്റെ അഭിപ്രായത്തിൽ അത് ടെലസ്കോപ്പ്/spectroscope ആയിരുന്നു. Unweaving the Rainbow എന്ന പേരിൽ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ടല്ലോ അദ്ദേഹം.

പ്രമുഖ ന്യൂറോളജിസ്റ്റ് ആയ വി.എസ് രാമചന്ദ്രന്റെ അഭിപ്രായത്തിൽ, ആധുനിക ഗണിതശാസ്ത്രത്തിനു തുടക്കം കുറിച്ച, പൂജ്യത്തെ സൂചിപ്പിക്കുന്ന ഒരു ചിഹ്നവുംകൂടി ചേർന്ന place value notation system ആണ് ഏറ്റവും പ്രധാനകണ്ടുപിടുത്തം.

ചിത്രകാരൻ, എഴുത്തുകാരൻ, ബിസിനസ് എന്നീ നിലകളിൽ പ്രശസ്തനായ മൈക്കൽ നെസ്മിത്ത് പറയുന്നത് കോപ്പർ‌നിക്കസിന്റെ തിയറിയാണ് ഏറ്റവും കേമം എന്നാണ്.

ഓക്സ്‌ഫോർഡ് സർവ്വകലാശാലയിലെ ഫിസിയോളജി പ്രൊഫസർ ആയ കോളിൻ ബ്ലേക്ൿമോറിന്റെ വോട്ട് ഗർഭനിരോധന ഗുളികകൾക്കാണ്. കാരണം, അറുപതുകളിലെ sexual liberation പ്രസ്ഥാനങ്ങൾക്കും, പിന്നീടു ഫെമിനിസത്തിനും അതുവഴി പടിഞ്ഞാറൻ രാജ്യങ്ങളിൽ സാമ്പ്രദായിക കുടുംബഘടനകളുടെ ശിഥിലീകരണത്തിനും വഴി തുറന്നത് ഗർഭനിരോധന ഗുളികകളായിരുന്നു.

കൊളംബിയ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായ ജോസഫ് ട്രോബിന്റെ അഭിപ്രായത്തിൽ അത് invention of the scientific method ആണ്.

ഹാർ‌വാർഡിലെ Professor of Education, ഹോവാർഡ് ഗാർ‌ഡ്‌നറുടെ അഭിപ്രായത്തിൽ വെസ്റ്റേൺ ക്ലാസ്സിക്കൽ സംഗീതമാണ് ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തം.

പ്രിൻ‌സ്‌റ്റണിലെ ഫിസിക്സ് പ്രൊഫസർ ഫ്രീമാൻ ഡൈസന്റെ അഭിപ്രായത്തിൽ വൈക്കോൽ ആണ് ഏറ്റവും പ്രധാനപ്പെട്ടത്. പുരാതന ഗ്രീസിലും റോമിലും വൈക്കോൽ ഉണ്ടായിരുന്നില്ല. തണുപ്പുരാജ്യങ്ങളിൽ മഞ്ഞുകാലത്ത് കുതിരകൾക്ക് മേയാൻ പുല്ല്‌ ലഭ്യമല്ലാത്തതിനാൽ അത്തരം രാജ്യങ്ങളിൽ നഗരവത്കരണം അസാധ്യമായിരുന്നു. വൈക്കോൽ കാര്യങ്ങളെ മാറ്റിമറിച്ചു. മഞ്ഞുകാലത്തും കുതിരകൾക്ക് തീറ്റ കൊടുക്കാം എന്ന അവസ്ഥയിൽ തണുപ്പുരാജ്യങ്ങളിൽ ആളുകൾ താമസിച്ചു തുടങ്ങി. ഇതു ചരിത്രത്തെതന്നെ മാറ്റിമറിച്ചു.

പ്രമുഖ ന്യൂറോബയോളജിസ്റ്റും എഴുത്തുകാരനുമായ സ്റ്റീവൻ റോസിന്റെ ഉത്തരം വേറിട്ടു നിൽക്കുന്ന ഒന്നാണ്. അദ്ദേഹം പറയുന്നു, “കണ്ടുപിടുത്തമെന്നാൽ വെറും സാങ്കേതികവിദ്യയല്ല, ആശയങ്ങളാണ്. അതുകൊണ്ട്, ജനാധിപത്യം, സാമൂഹ്യനീതി, വർഗ-ലിംഗഭേദമില്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കാമെന്ന സാധ്യതയിലുള്ള വിശ്വാസം എന്നീ ആശയങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്.”

കൂടുതൽ ആൾക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ വായിക്കാം.

ഇനി നിങ്ങൾ പറയൂ, നിങ്ങളുടെ അഭിപ്രായത്തിൽ ഏതാണ് ഇക്കഴിഞ്ഞ 2000 വർഷങ്ങളിൽ ഉണ്ടായതിൽ ഏറ്റവും പ്രധാന കണ്ടുപിടുത്തം. എന്റെ വോട്ട് കാൽക്കുലസിനാണ്.

12 comments:

Calvin H said...

എന്റെ വോട്ട് സയന്റിഫിക് മെത്തേഡിനാണ്...
അതില്ലാതെ ടെലിസ്കോപ്പും കാൽക്കുലസും കൊണ്ട് പ്രയോജനം ഇല്ലല്ലൊ...

t.k. formerly known as thomman said...

കോപ്പര്‍നിക്കസിന്റെ കാലംവരെയുള്ള സ്യൂഡോ സയന്‍സില്‍ നിന്ന് ഇന്നത്തെ ശാസ്ത്രീയരീതികള്‍ക്ക് തുടക്കം കുറിച്ച കെപ്ലര്‍ നിയമങ്ങള്‍ ആണ് ഏറ്റവും വലിയ കണ്ടുപിടുത്തമെന്ന് എനിക്ക് തോന്നുന്നു. (ഈ ആശയം എന്റെ സ്വന്തമല്ല.Arthur Koestler-ന്റെ sleepwalkers എന്ന പുസ്തകത്തില്‍ നിന്ന്.)

nalan::നളന്‍ said...

evolution

Calvin H said...

Theory of evolution - Yes.....
It definitely changed the world....

ജയരാജന്‍ said...

അപ്പോ നമ്മൾ ചെറിയ ക്ലാസ്സുകളിൽ പഠിച്ചത് പോലെ “ചക്രം” അല്ലേ? :(
അതോ അത് 2000 വർഷങ്ങൾക്ക് മുമ്പായിരുന്നോ?

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

personal aayittu parayuvaanenkil, earbuds and pencil-cutter. ;) randum illaarunnel thendippoyene

**********

Seriously, I think the discovery of electricity changed the way everyone lived, moved and inter-acted.


***********

the next big thing is going to be the word thinked. it will change the way we speak :)))

കാലം said...

ആശയ വിനിമയ സംവിധാനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ ശരിക്കും ലോകത്തെ ഒരാഗോള ഗ്രാമമായി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്.

ഇലക്ട്രിസിറ്റി തന്നെയായിരിക്കും ഒരു പക്ഷേ മറ്റെല്ലാ കണ്ടു പിടുത്തങ്ങള്‍ക്കും സഹായകമായി വര്‍ത്തിച്ചത്.

എവല്യൂഷന്‍ ഭൌതിക വാദികള്‍ക്ക് ഒരാശ്വാസമായി എന്നത് നേരാണ്. അതിനപ്പുറത്തേക്ക് അതിന്റെ സ്ഥാനം ചവറ്റു കുട്ടയിലാണ്.

Roby said...

ജയരാജൻ,
ചക്രം, തീ എന്നിവ പ്രധാനമാണെങ്കിലും അതൊക്കെ 2000 വർഷം മുൻപല്ലേ.

കാലം,
എവലൂഷന്റെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന് പറയുന്നത് അതിന്റെ പ്രാധാന്യം അറിയാത്തതു കൊണ്ടാണ്. മനുഷ്യന്റെയും മറ്റു ജീവജാതികളൂടെയും ഉത്ഭവത്തെപ്പറ്റി യുക്തിഭദ്രമായ, സയന്റിഫിക് ആയ മറ്റൊരു തിയറിയും നമ്മുടെ മുന്നിലില്ല. പ്രായോഗികശാസ്ത്രത്തിലും എവലൂഷന് വളരെയധികം ആപ്ലിക്കേഷൻസ് ഉണ്ട്. ഉപയോഗിക്കുന്നവരറിയുന്നില്ല എന്നേ ഉള്ളൂ.

കാലം said...

മനുഷ്യന്റെയും മറ്റു ജീവജാതികളൂടെയും ഉത്ഭവത്തെപ്പറ്റി യുക്തിഭദ്രമായ, സയന്റിഫിക് ആയ മറ്റൊരു തിയറിയും നമ്മുടെ മുന്നിലില്ല.

ഇത് ചില ആളുകളുടെ അന്ധവിശ്വാസം ആയി മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ. റോബി പറഞ്ഞ പോലെ ആപ്ലിക്കേഷന്‍സ് എനിക്ക് മനസ്സിലാവത്തത് കൊണ്ടാവാം.

bright said...

My vote definitely for scientific method..

Sudhir KK said...

സോറി, വൈകി വായിച്ച് കമന്‍റിടുന്നതിന്.

പരിണാമ സിദ്ധാന്തം, ഭാഷ എന്നിവയിലാണ് എന്‍റെ വോട്ട്.

ആണ്‍/പെണ്‍ ലേബര്‍ ഡിവിഷന്‍ കണ്ടെത്തിയതാണ് നിയന്‍തര്‍ത്താലിനെ കമിഴ്ത്തിയടിച്ച് ഒന്നാമനായി വരാന്‍ മനുഷ്യനെ സഹായിച്ചത് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പക്ഷേ, ലേബര്‍ ഡിവിഷന്‍ പിന്നീട് ഒരു ശാപമായി മാറിയതിനാല്‍ അതിന് എന്‍റെ വോട്ടില്ല.

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.