Tuesday, June 30, 2009

ഇസ്ലാമിലെ ജാതിവ്യവസ്ഥ !

9 comments:

Sabu Kottotty said...

മനസ്സിലായില്ല....
????????????

കുഞ്ഞിക്കുട്ടന്‍ said...

yes it happens for ages ,

jijijk said...

അമേരിക്കയില്‍ താമസിക്കുമ്പോള്‍ കിട്ടുന്ന ഇസ്ലാമ്ഫോബിയ എന്ന അസുഖമാണു ഈ വിഡിയോ അപ്ലോഡ് ചെയ്തതിന്റെ പുറകിലുള്ള വികാരം.

ഇസ്ലാമില്‍ ജാതിവ്യവസ്ഥ ഇല്ല. ഉള്ളതു ഇന്ത്യന്‍ സമൂഹത്തിലാണു. അതു കൃസ്ത്യാനികളെയും ബുദ്ധിസ്റ്റുകളെയും ബാധിച്ചിട്ടുണ്ടു.

സി പി എം ദളിതുകളെ തല്ലി ചതച്ചതടക്കം നമ്മുടെ കേരളത്തിലെ ജാതിവ്യവസ്ഥയെ പറ്റിയുള്ള ഈ വിഡീയോ കാണുന്നതു റിയാല്‍റ്റി ചെക്ക് തരും.

Anonymous said...

"അമേരിക്കയില്‍ താമസിക്കുമ്പോള്‍ കിട്ടുന്ന ഇസ്ലാമ്ഫോബിയ എന്ന അസുഖമാണു ഈ വിഡിയോ അപ്ലോഡ് ചെയ്തതിന്റെ പുറകിലുള്ള വികാരം."
ഞാൻ ഒന്ന് നീട്ടി തുപ്പട്ടെ (മുഹമ്മദ് നബി വിഭാവനം ചെയ്ത ജീവിത രീതിക്കും, ആരാധനാ ക്രമത്തിനും മുകളിലേയ്ക്കല്ല ) നവ ഇസ്ലാമിസ്റ്റുകളുടെ പൊള്ളയായ ജല്പനങ്ങളുടെ മുതുകിലേയ്ക്ക്. എടോ ദശാനന സായ്‌വെ, (എം മെർകുഷിയോ)ഇതാടോ ഇന്ത്യയിലെ യഥാർത്ഥ മുസ്ലീം ഇന്ത്യയിലെ ദളിതർ ജാതിവ്യവസ്ഥയുടെ വർണ്ണവെറിയുടെ വിസർജ്ജ്യ കൂമ്പാരത്തിൽ നിന്നും, രക്ഷ നേടാന സമൂഹത്തിൽ ഞങ്ങളും മനുഷ്യരാണ് എന്ന് കാണിക്കാൻ ആണ് കറുത്തമുഹമ്മദും, വെളുത്തമുഹമ്മദും അള്ളാഹുവിന് മുൻപിൽ സമന്മാർ ആണ് എന്ന നബിസയുടെ വെളിപാടിനുമുന്നിൽ രക്തം ചീന്തി മുസൽമാനായത്. എന്നിട്ടോ ഹൈന്ദവ ജാതിവിഷബാധ ഏറ്റ സവർണ്ണമുസൽമാന്മാർ അവരെ അതേ ജാതിവ്യവസ്ഥയിൽ തളച്ചിടുന്നു ....തുഫു......നിസ്കരിക്കാൻ വ്യത്യസ്ഥ പള്ളി വേണം എന്ന് ശഠിക്കുന്നവർ, ഖബർസ്ഥാനും രണ്ട് വേണം എന്ന് ആവശ്യപ്പെടുന്നു.ഇന്ത്യയിലെ മുസ്ലീംങ്ങൾ ഇത്തരം അനാചാരങ്ങളെ തച്ചുടയ്ക്കാനുള്ള ആർജ്ജവം കാണിക്കണം അല്ലാതെ ഇതാണ് ഇസ്ലാമോഫോബിയ എന്ന് പറഞ്ഞ് ഞായീകരിക്കുകയല്ല വേണ്ടത്. അല്ലങ്കിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഓറിയന്റലിസ്റ്റ് ക്രിട്ടിസം ആണെന്ന് പറഞ്ഞ് മുണ്ടിട്ട് മൂടുകയുമല്ല വേണ്ടത്. ഇതാണ് യാധാർത്ഥ്യം. അല്ലെങ്കിൽ പിന്നെ സത പറയുമ്പോലെ ബാങ്ക് മാനേജർ പ്യൂണിനെ വീട്ടിൽ കയറ്റി സൽക്കരിക്കണോ എന്നാണെങ്കിൽ, മുണ്ടാട്ടമില്ല മക്കളെ....

കനല്‍ said...

“ഒരു ഇസ്ലാമികസമൂഹത്തിലെ ജാതിവ്യവസ്ഥ”

എന്ന് ഈ തലക്കെട്ടിനെ മാറ്റി എഴുതിയാല്‍ അനുയോജ്യമായേനെ. (ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു തലക്കെട്ട് എന്ന നിലയിലാണ് ഇത് ഉപയോഗിച്ചതെങ്കില്‍, ആയിക്കോളൂ..)

ഇസ്ലാം ഞാന്‍ അറിഞ്ഞടത്തോളം ജാതി വ്യവസ്ഥയെ അംഗീകരിക്കുന്നില്ല. സമ്പന്നനും ദരിദ്രനും തമ്മിലുള്ള ഉച്ചനീചത്ത്വം എല്ലാ സമൂഹത്തിലും ഉണ്ടല്ലോ?
(യഥാര്‍ത്ഥത്തില്‍ എല്ലാ മതത്തിലും ഈ ജാതിവ്യവസ്ഥയുടെ അടിസ്ഥാനം ഈ വേര്‍തിരിവാണെന്നാണ് എന്റെ പക്ഷം. കോടീശ്വരനായ ഒരു ദളിതന് ബ്രാഹമണ്യം വേണമെങ്കില്‍ തന്ത്രപരമായി നേടിയെടുക്കാം)

ബാബുരാജ് ഭഗവതി said...

റോബി..
നന്ദി..രണ്ടുകാ‍ര്യത്തിനാണ്..
ഒന്ന് ഈ പോസ്റ്റിന്
രണ്ട് ഈ വീഡിയോയിലെ ഡോ. നൂറിനെ ഓര്‍മ്മിപ്പിച്ചതിന്...
ഏകദേശം 3ഓ 4ഓ വര്‍ഷം മുന്‍പ് ലഖ്നൌവില്‍ വെച്ചാണ് ഡോ. നൂറിനെ കണ്ടുമുട്ടിയത്. ഒരു ജനാധിപത്യവേദിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട്.
ഒരു ദളിത് മുസ്ലീം സംഘടനയുടെ നേതാവായാണ് അദ്ദേഹം വന്നത്.
സംസാരിച്ചകൂട്ടത്തില്‍ അദ്ദേഹം എന്നോട് കേരളത്തില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ എത്ര ജാതിയുണ്ടെന്നു ചോദിച്ചു.അന്ന് എന്റെ ധാരണ കേരളത്തില്‍ ഒസ്സാന്‍ എന്ന ഒന്നുമാത്രമേ ഉള്ളൂ വേര്‍തിരിഞ്ഞു നില്‍ക്കുന്നതെന്നാണ്. അതുപ്രകാരം ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് എടുത്തു നീര്‍ത്തിക്കൊണ്ട് 5 ജാതികളുണ്ടെന്നു പറഞ്ഞു. (ആ ഓര്‍മ്മയില്‍ ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു)
സംസാരത്തിനിടയില്‍ മറ്റൊരുകാര്യം കൂടി അദ്ദേഹം പറഞ്ഞു..
പാറ്റ്നയില്‍ സച്ചാര്‍കമ്മറ്റി തെളിവെടുപ്പിനായി ചേര്‍ന്നപ്പോള്‍ ജാതിവ്യവസ്ഥയെ കുറിച്ച് തെളിവു നല്‍കാനെത്തിയ നൂറിനേയും കൂട്ടാളികളേയും അവിടെ വന്നുചേര്‍ന്ന മുസ്ലീം സവര്‍ണ്ണര്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വെച്ച് തല്ലിയോടിച്ചു. കളക്റ്റരും എസ്.പി.യും മറ്റു പല മുതിര്‍ന്ന ഒദ്യോഗസ്ഥരും സവര്‍ണ്ണ മുസ്ലീങ്ങളായിരുന്നു വെന്ന് നൂര്‍ പറഞ്ഞു.കൂട്ടത്തില്‍ രാജേന്ദ്രസച്ചാറിനോട് നൂര്‍ ചോദിച്ചുവത്രെ സച്ചാര്‍ കമ്മറ്റിയില്‍ എത്ര ദളിത് മുസ്ലീങ്ങളുണ്ടെന്ന്. കമ്മറ്റിയില്‍ ഉണ്ടായിരുന്ന എല്ലാ മുസ്ലിങ്ങളും സവര്‍ണ്ണരായിരുന്നുവെന്ന് നൂര്‍ പറഞ്ഞു. മുസ്ലീം പോലുമല്ലാത്ത രാജേന്ദ്രസച്ചാറായിരുന്നുവത്രെ ജാതിപ്രശ്നത്തോട് അനുഭാവം പ്രകടിപ്പിച്ചത്.
എന്തായാലും പാറ്റ്നയിലെ സിറ്റിങ്ങ് നടന്നില്ല. പിന്നീട് മറ്റൊരിടത്തായിരുന്നു അത് നടന്നത്.

ശ്രീ നൂറിന്റെ പേര് ഞാന്‍ മറന്നിരിക്കയായിരുന്നു.
ഈ വിഷയത്തില്‍ ഒരു പോസ്റ്റിടാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേര് വിട്ടുപോയിരുന്നു(
http://puthunireekshanam.blogspot.com/2009/02/blog-post.html)
അത് ഓര്‍മ്മിപ്പിച്ചതിന് നന്ദി..

Anonymous said...

hello mercitio..go to saudi arabia or pakistan to see the jathivyavastha in islam

Rajeeve Chelanat said...

നന്ദി റോബീ, ഈ പരിചയപ്പെടുത്തലിന്.
അഭിവാദ്യങ്ങളോടെ

കാട്ടിപ്പരുത്തി said...

ഇസ്ലാമില്‍ ജാതിയുണ്ടോ എന്നതാണു ചൊദ്യമെങ്കില്‍ ഒറ്റവാക്കില്‍ ഇല്ല എന്നു തന്നെയാണുത്തരം- പക്ഷെ ഉള്ളവനുമില്ലാത്തവനും തമ്മിലുള്ള അന്തരം എല്ലാ സമൂഹത്തിലുംണ്ടായിട്ടുണ്ട്. കേരളത്തില്‍ കച്ചവടക്കാരായ മുസ്ലിങ്ങളും കൃഷിക്കാരായ മുസ്ലിങ്ങളും തമ്മില്‍ ബന്ധങ്ങളില്‍ മാറ്റമുണ്ടായിരുന്നതായി ചരിത്രപഠനങ്ങളില്‍ കാണാന്‍ കഴിയും - ഇന്നും തീരപ്രദേശങ്ങളിലെ കച്ചവടസമൂഹത്തില്‍ മരുമക്കത്തായ രീതികളുടെ ബാക്കി പത്രങ്ങളുണ്ട്. വിവാഹശേഷം ഭാര്യവീട്ടിലാണ് കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് മുതല്‍ പൊന്നാനി വരെ ഇപ്പൊഴും. ഇതെല്ലാം ജീവിതരീതികളിലെ മാറ്റങ്ങളുണ്ടാക്കുകയും ആ സമൂഹങ്ങള്‍ തമ്മില്‍ ചില പ്രത്യേക കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുകയും ഉണ്ടാക്കിയിട്ടുണ്ടാകാം. ഇനി സയ്യിദുമാര്‍ എന്ന ഒരു വരേണ്യ വിഭാഗവുമുണ്ടെന്നും വാദിക്കാം. പക്ഷെ, ഒരു സയ്യിദ് സാധാരണ കുടുമ്പത്തില്‍ നിന്നൊരു വിവാഹം നടത്തുകയാണെങ്കില്‍ അത് മതഭൃഷ്ടിന്നു കാരണമായി ഒരു സമൂഹവും ഗണിക്കുന്നില്ല, അതിനാല്‍ തന്നെ ഇതിനെ പൂര്‍ണ്ണമായും ജാതി എന്ന നിര്‍വചനത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല എന്നാണ് എന്റെ അഭിപ്രായം.
കൂടാതെ ജാതി നിലവിലുണ്ടായിരുന്ന ഒരു സമൂഹത്തിലേക്കു വന്ന മുസ്ലിങ്ങളില്‍ കുറച്ചൊക്കെ ആ നാട്ടിലെ സ്വാധീനവുമുണ്ടായിട്ടുണ്ടാകാം. സ്ത്രീധനം പോലെ-

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.