Wednesday, April 7, 2010

ബ്രെഹ്റ്റിന്റെ പേരറിയാത്ത ഒരു കവിത-(ഒരു ഡയറിക്കുറിപ്പ്)

ഞങ്ങളുടെ നഗരങ്ങളിൽ
വർദ്ധിച്ചു വരുന്ന അക്രമങ്ങളെ മുൻ‌നിർത്തി
ഞങ്ങളിൽ ചിലർ-

കടൽത്തീരത്തെ പട്ടണങ്ങളെക്കുറിച്ചും
മേൽക്കൂരയിലെ ഹിമവർഷത്തെക്കുറിച്ചും
പെണ്ണുങ്ങളെക്കുറിച്ചും നിലവറകളിലെ പഴുത്ത ആപ്പിളിന്റെ
സൌരഭ്യത്തെക്കുറിച്ചും
മാംസത്തിന്റെ അനുഭൂതികളെക്കുറിച്ചും
മനുഷ്യനു മനുഷ്യത്വവും
പൂർണതയും നൽകുന്ന
എല്ലാറ്റിനെക്കുറിച്ചും-

ഇനിമേൽ സംസാരിക്കേണ്ടതില്ലെന്ന്
തീരുമാനിച്ചിരിക്കുന്നു.
പകരം ഭാവിയിൽ
ഈ അക്രമങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുവാൻ
അങ്ങനെ വികലരും ഏകപക്ഷീയരുമാകാൻ
വൈരുദ്ധ്യാത്മക സമ്പദ്ശാസ്ത്രത്തിന്റെ
ശുഷ്കവും അസുന്ദരവുമായ
പദാവലിയിലും രാഷ്ട്രീയവ്യാപാരങ്ങളിലും-

കുരുങ്ങിപ്പോകാൻ
ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
-ബെയത്തോൾഡ് ബ്രെഹ്റ്റ്




ഇവിടെ യൂണിവേഴ്സിറ്റിയിൽ, ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി, ലാഭമില്ലാത്ത 16 കോഴ്സുകൾ-മ്യൂസിക്, തിയറ്റർ, ഫോറിൻ ലാംഗ്വേജ്സ്, വിമൻ സ്റ്റഡീസ്, ഇന്റർനാഷണൽ സ്റ്റഡീസ്, പീസ് സ്റ്റഡീസ് ഉൾപ്പെടെ- ഒഴിവാക്കുവാൻ സർവ്വകലാശാല അധികാരികൾ തീരുമാനിച്ചതിനെതിരെ വിദ്ധ്യാർത്ഥികളും ഫാക്കൽട്ടികളുമുൾപ്പെടെയുള്ള അകദമിക് സമൂഹം ഇന്ന് പ്രതിഷേധപ്രകടനം നടത്തി.



4 comments:

Suraj said...

ലാഭമില്ലാത്ത കോഴ്സുകള്‍ ....?!!! ലാഭമുണ്ടാക്കാന്‍ പാങ്ങ് തരാത്ത അറിവുകള്‍ ?!!!

"Peace Studies" സ്പോണ്‍സര്‍ ചെയ്യാന്‍ ഹാലിബര്‍ട്ടനെ ഏല്‍പ്പിക്കാമായിരുന്നു.

ചിത്രഭാനു Chithrabhanu said...

വലിയ മാറ്റങ്ങളുണ്ടാവണം
ചെറിയ മാറ്റങ്ങൾ
വളിയവയുടെ
ശത്രുക്കളാണ്....ബ്രഹ്ത്

ചിത്രഭാനു Chithrabhanu said...

സ്വാശ്രയ് ചർച്ച പോലും മലയാളി മടുത്തുപോവുന്നു. ബൗദ്ധിക സ്വത്താവകാശവും നമുക്ക് നഷ്ടപ്പെടുന്നു.
കൂടുതൽ സൗകര്യമുള്ള കോളേജിന് കൂടുതൽ ഫണ്ട് കൊടുക്കുകയും കുറഞ്ഞവക്ക് കുറച്ച് കൊടുത്ത് അവയെ 'മൽസരിപ്പിക്കുക'യും ചെയ്യുന്ന നാക്ക് പോലുള്ള പരിഷ്കാരങ്ങൾ എല്ലാവരും കയ്യടിച്ച് വരവേൽക്കുന്ന കാലമാണിത്.

Swathi George said...

ഞങ്ങളുടെ വർഗ്ഗസമരത്തിന്റെ നഗരങ്ങളിൽ
വർദ്ധിച്ചുവരുന്ന അക്രമങ്ങളെ മുൻ നിർത്തി

ബ്രെഹ്റ്റ്- വർഗ്ഗസമരത്തിന്റെ നഗരങ്ങളിൽ

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.