ഇംഗ്ലീഷ് പഠിക്കാൻ സഹായിക്കുന്നു എന്നു പറയുന്ന പുസ്തകങ്ങളുടെ പരസ്യം അനേകം കണ്ടിട്ടുണ്ട്. പുസ്തകം നോക്കി ഭാഷ പഠിക്കാനാകുമോ, ഒരു പരിധിയിൽ കൂടുതൽ? ഭാഷാപഠനം ഒരളവു വരെ inherent ആയ ഒരു കഴിവാണെന്നു തോന്നുന്നു. ബാംഗ്ലൂരിൽ ജോലിക്കു ചേർന്ന്, ആറുമാസത്തിനകം കന്നഡ സംസാരിക്കുവാൻ പഠിച്ച ഒരു കൂട്ടുകാരനുണ്ടായിരുന്നു. എന്തോ, ഭാഷ പഠിക്കുന്നതിൽ ഞാൻ പിന്നോക്കമാണ്.
കോട്ടയത്തായിരുന്നപ്പോൾ റോയ് മാമ്മൻ എന്നു പേരായ ഒരാളെ പരിചയപ്പെട്ടിരുന്നു. റോയ് SSLC വരെ മലയാളം മീഡിയത്തിൽ പഠിച്ചു. ഞാൻ പരിചയപ്പെടുന്ന കാലത്ത് ഒരു പാരലൽ കോളജിൽ BA History പഠിക്കുന്നു. ഇതുവരെ, ഇന്ത്യക്കാരിലാരും ഇത്രയും നന്നായി ഇംഗ്ലീഷ് പറയുന്നതു കേട്ടിട്ടില്ല.
റോയ് ഇംഗ്ലീഷ് പഠിച്ചത് രസകരമായ ഒരു മാർഗ്ഗമായിരുന്നു. ഇംഗ്ലീഷിൽ ചിന്തിക്കുക. ഉദാഹരണത്തിനു, ബസു കാത്തു നിൽക്കുമ്പോൾ, 'എന്താ ബസു വരാൻ വൈകുന്നത്' എന്നു നമ്മൾ മലയാളത്തിൽ ചിന്തിക്കുമ്പോൾ റോയ് അത് ഇംഗ്ലീഷിൽ ചിന്തിക്കും. സംശയം വരുന്നത് ആരോടെങ്കിലും ചോദിച്ചോ, പുസ്തകം നോക്കിയോ മനസ്സിലാക്കും. ദിവസവും പത്തു പുതിയ വാക്കുകൾ പഠിക്കും. ബിബിസി കേട്ടും phonetics പുസ്തകം നോക്കിയും ഉച്ചാരണം മനസ്സിലാക്കും.
ഏതൊരു ഭാഷയും പഠിക്കേണ്ടത് LSRW-Listen, Speak, Read, Write എന്നൊരു പാറ്റേണിലാണ്. നമ്മൾ മാതൃഭാഷ പഠിക്കുന്നത് ആദ്യം കേട്ടാണ്, പിന്നെ കേട്ടതു പറയാൻ ശ്രമിക്കുന്നു; ഒന്നാം ക്ലാസ്സിൽ തറ, പന എന്നൊക്കെ വായിച്ചതിനുശേഷമാണു എഴുത്തു വരുന്നത്. ഞാനൊക്കെ സ്കൂളിൽ ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്നത് ഇതിനു തലതിരിഞ്ഞ പാറ്റേണിലാണ്. WRSL-ആദ്യം cat എന്നെഴുതും. പിന്നെ അതു ക്യാറ്റ് എന്നു വായിക്കും. കേരളത്തിലൊക്കെ വലിയൊരു ശതമാനം വിദ്യാർത്ഥികൾ speak, listen എന്നീ ഘട്ടങ്ങളിലേക്ക് എത്തുന്നില്ല.
ഐറിസ് പ്ലേസ്കൂളിൽ പോയിത്തുടങ്ങി. മൂന്നു ദവസം കഴിഞ്ഞപ്പോൾ no, yeah, come എന്നൊക്കെ പറയുന്നുണ്ട്. അടുത്ത തലമുറയെങ്കിലും ശരിയായ രീതിയിൽ പഠിച്ചു തുടങ്ങുന്നു. ഭാഷ ഒരായുധം കൂടിയാണല്ലോ. ഉപയോഗിക്കുന്നില്ലെങ്കിൽ മൂർച്ച പോകും. അതും ഞാനറിയുന്നുണ്ട്, ഇംഗ്ലീഷിലായാലും മലയാളത്തിലായാലും.
ഒരു ചോദ്യം: What is the difference between a woman and a lady?
എത്ര പേർക്കറിയാം...
19 comments:
ഓഫ് : വൈകുന്നേരങ്ങളില്‍ റാഫിയേയും മന്നാഡയേയും കേട്ട് ഇളയച്ഛന് ഇങ്ങനെ ലയിച്ചിരിക്കുന്നതു കാണുമ്പോള്‍ സങ്കടം വരുമായിരുന്നു.
good thoughts boss!
വുമൺ എന്നു പറഞ്ഞാൽ സ്ത്രീ,
ലേഡി എന്നു പറഞ്ഞാൽ ഒരു സോഷ്യൽ സ്റ്റാറ്റസ് ഒക്കെയുള്ള സ്ത്രീ... അല്ലേ?
ഞാൻ ഹിന്ദി പഠിച്ചത് ഹിന്ദി സിനിമ കണ്ടിട്ടാണ്...
ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ള പല മാര്‍ഗങ്ങളും ലേഖനത്തിലുണ്ട്. ഭാഷ പഠിക്കാന്‍ ഞാന്‍ വായിച്ചിട്ടുള്ള പള്‍പ്പ് നോവലുകളെ ഓര്‍ത്തുപോകുന്നു. മനസ്സ് കലുഷമാകുമെങ്കിലും വായനയിലൂടെ ഭാഷ പഠിക്കാനും നന്നാക്കാനും കഴിയും.
നല്ല ലേഖനം.
ഇംഗ്ലീഷില്‍ ചിന്തിക്കുക എന്നത് നല്ലൊരു പോയന്റാണ്...
എല്ലാ ലേഡിയും വുമണാണ്. എന്നാല്‍ എല്ലാ വുമണും ലേഡിയാകണമെന്നില്ലെന്നൊരു ഉത്തരത്തിന് മാര്‍ക്കുണ്ടോ റോബീ....
നല്ല ചിന്തകള്‍ മാഷെ....ഭാഷ പഠിക്കുവാന്‍ ഞാനും മോശമാ :(
ഹിന്ദി പഠിച്ചത് സിനിമ കണ്ടിട്ട് തന്നെയാണ്. ഇംഗ്ലീഷില്‍ ചിന്തിച്ച് മലയാളത്തില്‍ സംസാരിക്കുക എന്നുള്ളത് നല്ലൊരു മാര്‍ഗ്ഗമാണ്. പ്രയാസമില്ലാതെ വായിച്ച ഒരു പുസ്തകമാണ് God of small things.
woman is a female when she's away and lady the same female when she's near.
that woman is horrible. this lady is adorable :)
A woman & A lady
A and A = 0
woman - lady = 1 (5 - 4)
OK,
ഭാഷ പഠിക്കാന്‍ ചിലര്‍ക്ക് പ്രത്യേക കഴിവുണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. ജര്‍മനും ഇറ്റാലിയനും സ്പാനിഷുമൊക്കെ എന്റെ ചില പച്ചമലയാളി സുഹൃത്തുക്കള്‍ ഫ്ലുവന്റായി പറയുന്നതുകണ് അത്ഭുതപ്പെട്ടിട്ടുണ്ട്.
ചെറുപ്പത്തില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള കോമിക്സ് ആണ് പാഠപുസ്തകത്തെക്കാള്‍ ഈയുള്ളവന് ഉപകാരപ്പെട്ടിട്ടുള്ളത് :-)
woman എന്നു വെച്ചാല്‍ wife of man എന്നതിന്റെ ഷോര്‍ട്ട് ഫോം തന്നെ?
:)
കാല്വിന് പറഞ്ഞതല്ലേ ശെരി..?
കാൽവിൻ, ഹിന്ദി ഞാൻ വെറുത്തത് ഹിന്ദിസിനിമ കണ്ടാണ്...:)
കണ്ണനുണ്ണീ,
മാഷെ എന്നൊന്നും വിളിക്കാതെ. മുടിയൊക്കെ നരച്ചെങ്കിലും എനിക്കത്ര പ്രായമൊന്നും ഇല്ല്ല, വിവരവും.
മാരീച്, മാർക്കു തരാം. വേറൊന്നും ചോദിക്കരുത്..:)
ശരിയുത്തരം:
Same as the difference between man and gentleman.
വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.
What is the difference between a woman and a lady?
എത്ര മനസ്സിലാക്കിയാലും പിന്നെയും ബാക്കി നില്ക്കും സുഹൃത്തേ.. കഴിവതും മനസ്സിലാക്കാന്‍ ശ്രമിക്കാതിരിക്കുക.. :)
കാൽവിൻ, ഹിന്ദി ഞാൻ വെറുത്തത് ഹിന്ദിസിനിമ കണ്ടാണ്...:)
ഇതിഷ്ടായി റോബി !
സായിപ്പ് മാനേജരുടെ തെറി കേട്ട് കേട്ടാ ഞാന്‍ ഇംഗ്ലീഷ് പഠിച്ചത് ! :)
ഇംഗ്ലീഷില്‍ ചിന്തിക്കുക എന്നത് നല്ലൊരു പോയന്റാണ്...
വായിച്ചപ്പോ, എന്റെ ഞാൻ മടി പിടിച്ച് ഞാൻ തന്നെ മാറ്റി വച്ച പല കാര്യങ്ങളും പൊടി തട്ടിയെടുക്കാൻ മനസു വെമ്പുന്നു ... നന്ദി
Post a Comment