Tuesday, June 10, 2008

പ്രിയനന്ദനനും എം.ജി.വിജയിനും അഭിനന്ദനങ്ങള്‍

പുലിജന്മം എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു എന്ന വാര്‍ത്തയോളം സന്തോഷമുള്ള മറ്റൊരു വര്‍ത്തമാനം അടുത്തകാലത്തൊന്നും കേട്ടിട്ടില്ല.

നിര്‍മ്മാണത്തിലിരിക്കുമ്പോള്‍ തന്നെ വളരെ ആകാംക്ഷയുണര്‍ത്തിയിരുന്നു ഈ ചിത്രം. പിന്നീട് റിലീസായപ്പോള്‍ ഇതു കാണാനായി മാത്രം ബാംഗ്ലൂരില്‍ നിന്നും കേരളത്തില്‍ പോയെങ്കിലും നടന്നില്ല. ചുരുക്കം ചില പ്രദര്‍ശനങ്ങള്‍ മാത്രമേ തിയറ്ററുകളില്‍ നടത്തിയുള്ളൂ എന്നാണറിയാന്‍ കഴിഞ്ഞത്. വിതരണത്തിനാളില്ലായിരുന്നു. സംസ്ഥാന അവാര്‍ഡിനു പരിഗണിച്ചില്ലായിരുന്നു. ആ വര്‍ഷം ഗോവയില്‍ നടന്ന IFFI ഫെസ്റ്റിവലില്‍ പനോരമയില്‍ സെലക്ഷന്‍ കിട്ടാതെ മറ്റ് സിനിമാക്കാര്‍ ശ്രദ്ധിച്ചു. അങ്ങനെ 'പുലിമറഞ്ഞ തൊണ്ടച്ചനെ' എല്ലാവരും കൂടി ഒതുക്കി. രണ്ടു വര്‍ഷത്തിനു ശേഷം 'പുലിജന്മം' വീണ്ടും ശ്രദ്ധയിലേക്ക്. ഇത്തവണ പെട്ടിയില്‍ നിന്നും പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം. അതോ 'പിറവി' പോലെ ഇതും നമുക്ക് നഷ്ടപ്പടുമോ? അടുത്തകാലത്ത് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഈ ചിത്രം ടിവിയില്‍ സം‌പ്രേക്ഷണം ചെയ്യാനൂം ഇന്റര്‍നെറ്റില്‍ റിലീസു ചെയ്യാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു.

സംവിധായകനും, നിര്‍മ്മാതാവിനും അഭിനന്ദനങ്ങള്‍

കൂടുതല്‍ വാര്‍ത്ത ഇവിടെ മാതൃഭൂമിയില്‍.

7 comments:

Dinkan-ഡിങ്കന്‍ said...

റോബീ,
താങ്കളെ പോലെ തന്നെ പുലിജന്മം ചിത്രീകരണ വേള മുതലേ എന്നിലും ആകാംഷയുണര്‍ത്തിയിരുന്നു. കാരിഗുരിക്കള്‍ പുലിമറയുന്നതുകാണാനായി സിനിമ റിലീസായതിന്റെ പിറ്റേന്ന് എറണാംകുളത്തുള്ള ഒരു പ്രശസ്ത തീയേറ്ററില്‍ ചെന്നപ്പോള്‍ അവിടെ ജൂലി 4ഷോ കളിക്കുന്നു. നിരാശയോടെ തിരിച്ച് പോരേണ്ടി വന്നു. തെയ്യം പാട്ടുകള്‍ ഉള്ള ഒരു പുസ്തകത്തീന്ന് (Vishnu Narayanan Nampoothiriയുടെ ആണെന്ന് തോന്നുന്നു) തൊണ്ടച്ചന്‍ ചരിത്രം ഒക്കെ വായിച്ച് വളരെ ആവേശപൂര്‍വ്വമായിരുന്നു സിനിമ കാണാന്‍ പോയത്... ഭയങ്കര നിരാശയായി പോയി.

കുറച്ച് മാസങ്ങള്‍ക്ക് മുന്നെ പ്രിയനന്ദനെ നേരില്‍ കാണാന്‍ സാധിച്ചിരുന്നു. അപ്പോള്‍ ചിത്രം കാണാത്തതിലുള്ള നിരാശ അറിയിക്കുകയും ചെയ്യും. സ്വതവേ ഒരു ഉള്‍വലിയല്‍ നയക്കാരനും, കാലുപിടിക്കല്‍ പ്രസ്ഥാനത്തിന് എതിരുമായതിനാല്‍ പുള്ളിക്കാരന്റെ സിനിമ തീയേറ്ററുകളില്‍ നിന്നും, ഫിലിം ഫെസ്റ്റുകളില്‍ നിന്നും അന്യമാകുകയായിരുന്നു. ഫിലിം ഫെസ്റ്റ് എന്നാല്‍ ബു.ജി.കളുടെ ഇന്റലക്ച്വല്‍ ഗിമ്മിക്സിനുള്ള സ്ഥലമല്ല മറിച്ച് ജനകീയമാകണം എന്ന അഭിപ്രായം പ്രകടിപ്പിച്ചതിനാല്‍ പുള്ളി പാരലെല്‍ സിനിമാവക്താക്കളുടെയും കരിം‌പട്ടികയില്‍ കയറിയെന്ന് തോന്നുന്നു. എന്തായാലും ഈ അവാര്‍ഡില്‍ പ്രിയനന്ദന് അഭിമാനിക്കാം.

ഇടയ്ക്ക് ചില അമേച്വര്‍ ഫീലിംഗ് ഉണ്ടെങ്കിലും മുരളിയും, സന്ധ്യാമേനോനും നല്ലപ്രകടനമാണ് കാഴ്ചവെച്ചതെന്നും... മിത്തും, സമകാലികരാഷ്ട്രീവും കലര്‍ത്തിയ നല്ല ട്രീറ്റ്മെന്റുമായിരുന്നു എന്നാണ് കേട്ടറിവ്.

ഇനി അവാര്‍ഡ് ലഭിച്ചശേഷം “പുലി“യ്ക്കൊരു രണ്ടാം“ജന്മം“ ഉണ്ടോ എന്ന് നോക്കാം അല്ലേ?

ശ്രീലാല്‍ said...

കാണണമെന്ന ആഗ്രഹം മാത്രം ബാക്കി.
മലയാറ്റൂരിന്റെ യക്ഷി പ്രിയനന്ദനന്‍ സിനിമയാക്കുന്നു എന്ന വാര്‍ത്തയും സന്തോഷം നല്‍കുന്നു. കാത്തിരിക്കാം. രാഗിണീ....

un said...

നാടകവും സിനിമയും രണ്ടും കാണാനൊത്തില്ല.
റോബി കഥാകാരനെ അഭിനന്ദിക്കാന്‍ വിട്ടുപോയതെന്തേ? എന്‍.പ്രഭാകരന്റെ രചനയുടെ മികവ് സിനിമയുടെ നെടുംതൂണു തന്നെയാവണം. തീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അനുഭവത്തെ കാരിഗുരുക്കളുമായി ബന്ധിപ്പിച്ചത് നാടകത്തില്‍ എവിടെയും നേരിട്ട് പറയുന്നില്ല. സിനിമയില്‍ എങ്ങിനെയാണാവോ?‘ഏഴിനും മീതെ’യ്ക്കും നല്ല ദൃശ്യസാധ്യതകളുണ്ട് എന്നു തോന്നിയിട്ടുണ്ട്.

Roby said...

ഡിങ്കാ,ശ്രീലാല്‍,
ഇത്തവണ പുലി ജനിക്കുമെന്നു തന്നെ കരുതാം.

ദസ്തക്കിര്‍,
സിനിമയുടെ പുറകില്‍ മുഖ്യമായും പ്രിയനന്ദനന്റെ ഉത്സാഹവും കാശിറക്കാനുള്ള വിജയിന്റെ സന്നദ്ധതയുമായിരിക്കില്ലേ മുഖ്യകാരണങ്ങള്‍. അതുകൊണ്ടാണ് രണ്ടു പേരിലൊതുക്കിയത്. തീ‍ര്‍ച്ചയായും പ്രഭാകരന്റെ കഥ തന്നെ നട്ടെല്ല്. ഇതു പോലെ ഒരു ശ്രമത്തിനു ഡേറ്റു കൊടുത്ത മുരളിയ്ക്കും പങ്കില്ലേ? ഇനി ആരൊക്കെ പിന്നിലുണ്ടെന്ന് എനിക്കറിയില്ല.

Suraj said...

വല്ലാതെ ‘അമേച്വറിഷ്’ ആയിട്ടാണ് പുലിജന്മം തോന്നിയത്.‘നെയ്ത്തുകാരന്റെ’ ഒരു നിലവാരത്തില്‍ നിന്നും പൂര്‍ണമുക്തിയാവാത്തതുപോലെ തോന്നി. കുറച്ചുകൂടി വലിയൊരു സ്കെയിലില്‍ സാങ്കേതികതയ്ക്ക് അല്പം കൂടി പ്രാ‍ധാന്യം കൊടുത്ത് എടുത്തിരുന്നെങ്കില്‍ ഗംഭീരമാകുമായിരുന്ന വിഷയവും തിരക്കഥയും.(പ്രിയനന്ദനനെ പോലുള്ള തുടക്കക്കാരെ സംബന്ധിച്ചിടത്തോളം അത് അസാധ്യമാണെന്നറിയാം, എങ്കിലും.) ഏറ്റവും നന്നായി തോന്നിയ ഘടകം കഥയില്‍ വിദഗ്ധമായി ലയിപ്പിച്ചിരിക്കുന്ന വര്‍ഗ്ഗീയതയുടെ രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളും തന്നെ. അഭിനയത്തില്‍ മുരളി മികച്ചുനില്‍ക്കുമ്പോള്‍ സിന്ധു മേനോന്‍ ഒരു പൂര്‍ണ്ണപരാജയമായി തോന്നി. എന്തായാലും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍. ഈ പരിമിതികള്‍ക്കുള്ളിലും നേട്ടങ്ങള്‍ കൊയ്തതിന്.

Anonymous said...

i presume you studied in the calicut jnv. i'm also an alumnus, a recent one. pulijanmam was screened in the 'mp hall' during my 12th std year. the exciting part is that we had a session with priyanandanan himself. you know the teenage blues when anything against the system is welcome even when the protagonist is an underdog(or, is it more welcome if he suffers?). we had a hell of a good time. i found k.g jayan's cinematography amazing even in the not-so-dark makeshift 'theatre'. priyanandan hadn't won the awards by then and we too, didn't have that veil of fame preventing us mingling with him.(i hope he will never be beyond a veil, even in fame) i remember waving him goodbye as the jeep passed us by, on the way to the messhall. in terms of the narrative, priyanandan in pulijanmam is a better neythukaran, weaving the two myths together so effortlessly.

Roby said...

sm, you are right. I was in the 4th batch.

Thanks for the comment and for bringing back few good old memories.

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.