എന്റെ മകളെ വിട്ട് വിദേശത്തേയ്ക്ക് വന്നിട്ട് എട്ടുമാസമാകുന്നു. ഇത്രയും കാലം അവളെന്നോട് സംസാരിച്ചിട്ടില്ല. അവളുടെ ചെവിയില്‍ ഇയര്‍ഫോണ്‍ വെച്ചാല്‍ അവളത് വെറുപ്പോടെ എടുത്ത് എറിഞ്ഞു കളയും. ഫോണിന്റെ റിസീവര്‍ വെച്ചാലും അല്പനേരം കേട്ടിട്ട് എറിഞ്ഞു കളയും. ഫോണിലൂടെ ഒന്നും പറയില്ല. എന്നാല്‍ ഫോണിന്റെ സ്പീക്കറിലൂടെ എന്റെ ശബ്ദം കേട്ടാല്‍ എന്തെങ്കിലുമൊക്കെ പറയും.
ഒറ്റയ്ക്ക് കേള്‍ക്കുന്നതെല്ലാം നിഷേധിച്ചുകൊണ്ട് താനൊറ്റയ്ക്കല്ല ജനിച്ചതെന്നും ഒറ്റയ്ക്കല്ല ജീവിക്കുന്നതെന്നും, ഒരാള്‍ മാത്രം കേള്‍ക്കുന്ന സ്വകാര്യമൊന്നും തനിക്ക് പറയാനില്ല എന്ന സത്യസന്ധതയും ഞാനിനി എന്റെ മകളില്‍ നിന്നു പഠിക്കട്ടെ...!
Subscribe to:
Post Comments (Atom)
Followers
Labels
രാഷ്ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.
6 comments:
ശരിയാണ് റോബീ, നമ്മുടെ നിവൃത്തികള്‍ ശീലിച്ച് അവര്‍ നമ്മളാവുന്നതിനുമുന്പ് നമുക്ക് അവരില്‍ നിന്ന് പഠിക്കാനുണ്ട് നിറവുള്ള നേരുകളൊരുപാട്..
കുട്ടികള്‍ സ്വതവേ നിറഞ്ഞവരാണ്..നാമവരെ ഐ.ക്യു.ഉള്ള പുങ്കന്മാരാക്കി മാറ്റുന്നു എന്ന് ജോണ്‍ എബ്രഹാം
പണ്ട് പൂര്‍ണ്ണോദയ എന്ന ചെറുമാസികയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഞങ്ങള്‍ ഒരു കുട്ടികളുടെ ലക്കം പുറത്തിറക്കിയിരുന്നു.അതിനുവേണ്ടി അന്വേഷിച്ചപ്പോഴാണ് ഒരു ഇരുണ്ട ഭൂഖണ്ഡത്തെ കണ്ടെത്തിയത്..റൊമാന്റിക്കുകള്‍ ഇന്നും എഴുതി എഴുതി പവിത്രീകരിക്കുന്ന കുപ്പിവളകള്‍ക്കു പിന്നില്‍ ,സഹിക്കാനാകാത്ത ചൂടില്‍ പണിയെടുക്കുന്ന കുട്ടികളുടെ കണ്ണീരുണ്ടെന്ന്...നാം അക്ഷരം എഴുതി പഠിച്ച സ്ലേറ്റ് പെന്സിലിനു പിന്നില്‍ ആയുസ്സെത്താതെ മരിച്ച അനേകം കുട്ടികളുടെ നിരക്ഷരതയുണ്ടെന്ന്..പൂരങ്ങളില്‍ നമ്മുടെ കണ്ണഞ്ചിച്ച കരിമരുന്നിന്റെ വര്ണ്ണവൈവിധ്യങ്ങള്ക്കു പിന്നില്‍ തിളക്കമറ്റ കുഞ്ഞുമുഖങ്ങളുണ്ടെന്ന്..കുട്ടികളോട് പെരുമാറുന്ന രീതി നോക്കി ഒരു പരിഷ്കൃത സമൂഹത്തിന്റെ മൂല്യം നിശ്ചയിക്കുകയാണെങ്കില്‍ ,നമ്മുടെ കേരളം എന്തു ചെയ്യും? കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചുകൊന്ന് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലം ലോകത്ത് വേറെയുണ്ടോ?പിറ്റേന്ന് നമ്മുടെ മാധ്യമങ്ങള്‍ കൂട്ട ആത്മഹത്യയെന്ന് തലക്കെട്ടു കൊടുക്കുന്നു..അതിനുള്ളീലെ കൊലപാതകങ്ങള്‍ ആത്മഹത്യയായതെങ്ങനെ?
വിഷയത്തില്‍ നിന്ന് വഴുതിപ്പോയി എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പ്രതികരണം..വായിച്ചപ്പോള്‍ മനസ്സു പറയുന്നത് അപ്പാടെ എഴുതാന്‍ തോന്നി
റോബീ,ശിവകാശിയിലെ ആ കുഞ്ഞുങ്ങളെക്കുറിച്ച് ഒരു ഡോക്യുമെന്ററിയുണ്ട്..ഛലം ബെന്നൂര്ക്കറുടെ...കുട്ടിജപ്പാനിന്‍ കുഴന്തൈകള്‍ എന്ന പേരില്‍
sOrry,this is not an advertisement. this is to inform you that i had posted some answers to your qns...
വിഗ്രഹാരാധനയുടെ പൊരുള്‍... (ഭൌതികമായ)
നല്ല നിരീക്ഷണം റോബീ..ഈ ചെറിയ കാര്യം മാത്രമാണോ അവരില്‍നിന്നും നമുക്ക് പഠിക്കാനുള്ളത്? മറ്റെന്തെല്ലാം കിടക്കുന്നു. അഥവാ, അവരില്നിന്നല്ലെങ്കില്പിന്നെ, ആരീല്നിന്നാണ് നമ്മള് പിന്നെ പഠിക്കേണ്ടത്?
ഗോപി പറഞ്ഞ കഥകള്‍ ഇതിനുമുന്‍പും കേട്ടിട്ടുമുണ്ട്.
Post a Comment