പോൺ മൂവികൾ പലതരമുണ്ട്. സാദാ പോൺ, ടോർച്ചർ പോൺ, സ്ലാഷർ പോൺ പിന്നെ എളുപ്പത്തിൽ ഒരു പേരു കണ്ടുപിടിക്കാൻ പ്രയാസമുള്ളതരം പോൺ (ഉദാ: ട്വെന്റി-20). പൊളിറ്റിക്കൽ പോൺ എന്നൊരു സാധനത്തെക്കുറിച്ച് കേട്ടിട്ടില്ലെങ്കിൽ അതു കാണാൻ ടി.വി.ചന്ദ്രന്റെ സമീപകാലസിനിമകൾ- പ്രത്യേകിച്ച് വിലാപങ്ങൾക്കപ്പുറം, ഭൂമിമലയാളം എന്നിവ- കണ്ടാൽ മതിയാകും.
ശ്രീമാൻ ചന്ദ്രൻ സിനിമയെടുക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 20 വർഷം കഴിഞ്ഞു. ടി.വി.ചന്ദ്രന്റെ സിനിമ എന്നു പറയുമ്പോൾ എന്തൊക്കെയാവും മനസ്സിൽ വരിക.
• സ്ത്രീപക്ഷത്ത് എന്നു കൃത്യമായി വിളിച്ചു പറയുന്നു എന്നു തോന്നിപ്പിക്കാൻ ശ്രമിക്കുന്നു.
• കുടുംബം എന്ന അടിസ്ഥാനസാമൂഹികഘടനയെ നിരാകരിക്കുന്നു.
• ഇടതുപക്ഷത്ത് എന്നു തോന്നിപ്പിക്കുന്നു.
ഇതൊക്കെ ശരി. നല്ല കാര്യം. എന്നാൽ ഒരാൾ ഇരുപതുകൊല്ലങ്ങളായി ഒരേകാര്യം പറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിൽ അതിലെന്തോ പ്രശ്നമില്ലേ? അതു തന്നെയാണു ശ്രീമാൻ ചന്ദ്രന്റെ സിനിമയുടെ പ്രശ്നവും. കാലങ്ങളായി പറയുന്നതൊക്കെ തന്നെയാണ് ഈ സിനിമകളിലും. ഒന്നും കൂടുതലില്ല, കുറവുണ്ടോ എന്നു ചോദിച്ചാൽ…
ശ്രീ.ചന്ദ്രന്റെ പഴയകാല സിനിമകളിൽ രസകരമായ ചില ഷോട്ടുകളും പുതുമയുള്ള ചില ആഖ്യാനശ്രമങ്ങളുമൊക്കെയുണ്ടായിരുന്നു. പക്ഷെ ഈ ആയുധങ്ങളുടെയൊക്കെ മൂർച്ച പോയിരിക്കുന്നു എന്ന് ശ്രീ.ചന്ദ്രനു മനസ്സിലായില്ല എന്നു തോന്നുന്നു. ഈ പുതിയ പടങ്ങളിലെത്തുമ്പോൾ, ശ്രീ ചന്ദ്രന്റെ സിനിമാഭാഷ ഓഞ്ഞതും തേഞ്ഞതും മൂർച്ചപോയതും മാത്രമല്ല ചിലയിടത്ത് തുരുമ്പിച്ച തകരപ്പാട്ടയിൽ ആണിയുരസുന്നതുപോലെ അരോചകവുമാകുന്നു.
ടി.വി.ചന്ദ്രനിലെ സംവിധായകനെ ശവപ്പെട്ടിയിലാക്കിയ പടം ‘പാഠം ഒന്ന്: ഒരു വിലാപ’മായിരുന്നു. ശവപ്പെട്ടിയിൽ നിന്നും എഴുന്നേൽക്കാനുള്ള ഒരു ദുർബലശ്രമം ‘കഥാവശേഷനി’ലൂടെ ഒന്നു നടത്തി നോക്കി. ആര്യാടൻ ഷൌക്കത്ത് പിന്നെയും പിടിച്ച് അവിടെത്തന്നെ കിടത്തി. ഇപ്പോൾ സംവിധായകൻ സ്വന്തം ശവപ്പെട്ടിയിൽ കിടന്ന് സ്വയം ആണിയടിക്കുന്നു. ‘വിലാപങ്ങൾക്കപ്പുറം’ ഒരസ്സൽ സംഘി-സിനിമയാണെങ്കിൽ ‘ഭൂമിമലയാള’ത്തിന് അങ്ങനെ പ്രത്യേക രാഷ്ട്രീയമൊന്നുമില്ലെന്നു മാത്രമല്ല, അല്പം അരാഷ്ട്രീയസ്വഭാവവും ഉണ്ടെന്നു തോന്നും.
വിലാപങ്ങൾക്കപ്പുറം
ഗുജറാത്ത് കലാപത്തിൽ കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ട് കേരളത്തിലെത്തുന്ന ഒരു പെൺകുട്ടിയെ കേരളത്തിലെ മുസ്ലിം പുരുഷന്മാർ വേട്ടയാടുന്നതാണ് പ്രമേയം. ഒറ്റചോദ്യമേയുള്ളൂ…അപ്പോൾ കേരളത്തിലെ മുസ്ലിം പുരുഷന്മാർ ആരായി? ഇതുവരെയുള്ള കേരളത്തിന്റെ ചരിത്രാനുഭവങ്ങളെ നോക്കി ചന്ദ്രൻ പല്ലിളിക്കുന്നു.
ഭൂമിമലയാളം
പുരുഷന്റെ നഷ്ടം അനുഭവിക്കുന്ന കുറെ സ്ത്രീകളാണ് ഇവിടെ മുഖ്യകഥാപാത്രങ്ങൾ. രണ്ടുപേർ സഹോദരൻ നഷ്ടപ്പെട്ടവർ, രണ്ടുപേർ ഭാർത്താവ്/ഭാർത്താവാകാൻ പോകുന്നവർ നഷ്ടപ്പെട്ടവർ, വേറെ രണ്ടുപേർ തങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിനു വേണ്ടി ഭർത്താവിനെയും കുടുംബത്തെയും വിട്ടുപോകുന്നവർ. നായകനെയും നായികയെയും ഇണ ചേരാവുന്ന ഒരു അവസ്ഥയിലെത്തിക്കുക എന്നതാണല്ലോ ഏതാണ്ട് 90 ശതമാനം മലയാളസിനിമകളുടെയും ഇതിവൃത്തം. അതിനിടയിൽ ഭർത്താവിനെ ഉപേക്ഷിച്ചുപോകുന്ന സ്ത്രീയെ അവതരിപ്പിക്കുന്നതിൽ ചില്ലറ രസമൊക്കെയുണ്ട്. ‘വ്യത്യസ്ഥങ്ങളായ സ്ത്രീയവസ്ഥകളെ കാഴ്ചപ്പെടുത്തുന്നു’ എന്നൊക്കെ നിരൂപകന്മാർക്ക് നിരൂപിക്കാനും വകുപ്പുണ്ട് പടത്തിൽ. പക്ഷേ പ്രശ്നം ആഖ്യാനത്തിലെ അസ്സഹനീയതയാണ്. അതെന്തിനായിരുന്നു ഈ പെണ്ണുങ്ങൾ ഒരു കല്ലുവെട്ടുകുഴിയിൽ നിന്ന് കണ്ണുരുട്ടിക്കാണിച്ചത്? ഏതാണ്ട് ഒന്നര മണിക്കൂർ സിനിമയിൽ 15 മിനിറ്റ് ഈ ആറേഴ് പെണ്ണുങ്ങൾ ഒരു കല്ലുവെട്ടു കുഴിയിൽ നിന്ന് കണ്ണുരുട്ടുന്നതും അലമുറയിടുന്നതുമാണ്. സിനിമയ്ക്ക് 90 മിനിട്ട് നീളം വേണമെന്ന് എന്തോ നിയമമുണ്ടെന്ന രീതിയിലാണു പോക്ക്. ഇത് അര മണിക്കൂർ മുറിച്ച് കളഞ്ഞ് ഒരു ടെലിഫിലിമോ മറ്റോ ആക്കാവുന്നതേ ഉള്ളൂ. അതിനുള്ളതേ ഉള്ളൂ.
കഥാപാത്രങ്ങളുടെ ജാതിയും മതവും നോക്കി നിരൂപിക്കുന്ന ജി.പി രാമചന്ദ്രൻ ടെക്നിക്കിൽ എനിക്കു വലിയ താത്പര്യമില്ല, എങ്കിലും സന്ദർഭവശാൽ പറയട്ടെ, ഈ പടത്തിൽ ഷോവനിസ്റ്റുകളോ വെറിയന്മാരോ ആയിട്ടുള്ളവരെല്ലാം ന്യൂനപക്ഷ മതക്കാർ തന്നെയാണ്. (ന്യൂനപക്ഷക്കാരിൽ കൊള്ളാവുന്ന ഒരാൾ ഇന്ദ്രൻസിന്റെ ഏതാണ്ട് 3 മിനിറ്റ് സ്ക്രീൻ ടൈമുള്ള ഒരു കഥാപാത്രം മാത്രം.) വിലാപങ്ങൾക്കപ്പുറം പോലെയൊരു പടമെടുത്ത ശ്രീ.ചന്ദ്രനെ ഇക്കാര്യത്തിൽ സംശയിക്കാൻ നമുക്ക് അവകാശമുണ്ട്. ഈ പടത്തിൽ, ഒരു അത്‌ലറ്റിന്റെ വേഷം ചെയ്യുന്ന പെൺകുട്ടി, ഭർത്താവും സുഹൃത്തുക്കളും മദ്യപിച്ചിരിക്കുന്ന മേശയുടെ മുകളിൽകൂടി ചാടുന്നതിന്റെ മുൻപ്, അവരുടെ ഷോവനിസ്റ്റ് സംസാരം ചിത്രീകരിക്കുന്ന ഷോട്ടിൽ, എന്തിനായിരുന്നു ചുവരിലെ ക്രിസ്തുവിന്റെ പടം ഉൾപ്പെടുത്തുന്നതുവരെ ക്യാമറ പാൻ ചെയ്തത്? ചുമരിലെ ആ പടം അത്യാവശ്യം പ്രോമിനെന്റ് ആയിത്തന്നെ ഫ്രെയിമിൽ കാണാം. ഇനി ചന്ദ്രനു പറയാമോ, ഈ ഷോവനിസ്റ്റ് കഥാപാത്രങ്ങളെ രൂപപ്പെടുത്തുമ്പോൾ, അവരുടെ മതം താൻ പരിഗണിച്ചിരുന്നില്ല എന്ന്?
സത്യം പറയട്ടെ, കാശുകൊടുത്ത് ഇത് തിയറ്ററിൽ കണ്ട പ്രേക്ഷകരോട് സഹതാപമുണ്ട്. ഞാൻ ഏതാണ്ട് മൂന്നോ നാലോ ഇരിപ്പിലാണ് ഇത് കണ്ടു തീർത്തത്. ഒറ്റയ്ക്കിരുന്ന് കണ്ടിട്ടു പോലും ഇടയ്ക്ക് എഴുന്നേറ്റു നിന്ന് കൂവാനും തോന്നി.
Showing posts with label ചലച്ചിത്രം. Show all posts

Thursday, February 11, 2010
Friday, July 24, 2009
ബ്ലെസ്സിയുടെ ചലച്ചിത്രങ്ങളെക്കുറിച്ച്
ഭ്രമരത്തെക്കുറിച്ച് വെള്ളെഴുത്ത് എഴുതിയിരിക്കുന്നു. അവിടെയിട്ട ഒരു കമന്റില്‍, ബ്ലെസ്സിയുടേത് പ്രീച്ചിംഗ് മൂവിയാണെന്ന ഒരു ഒഴുക്കന്‍ അഭിപ്രായത്തിനു ഹരീ വിശദീകരണം ചോദിച്ചിരിക്കുന്നു. മറുപടിയായി എഴുതിയപ്പോള്‍ കുറെ നീണ്ടു. പിന്നെ, അത് ഇവിടെ എന്റെ കുഴിമാടത്തില്‍ ഇട്ടേക്കാം എന്നു കരുതി.
(എനിക്കു രോഗമുണ്ടെന്നു കരുതുന്ന അനോണികളോട്, ദയവായി എന്നെ ചികിത്സിക്കാനോ, നന്നാക്കാനോ ശ്രമിക്കരുത്. അഭിപ്രായങ്ങള്‍(ass hole) എല്ലാവര്‍ക്കുമുള്ളതു പോലെ എനിക്കുമുണ്ട്. അതാരെയും നന്നാക്കാനോ തിരുത്താനോ ഉദ്ദേശിച്ചുള്ളതല്ല. എന്റെ അഭിപ്രായങ്ങളില്‍ തെറ്റുണ്ടെന്ന്, കാര്യകാരണസഹിതം വിശദീകരിച്ചാല്‍ തിരുത്താം. ലോകസിനിമ പോയിട്ട്, കുറച്ച് രോമങ്ങളും രാവിലെ തേച്ച ഡിയോഡോറന്റിന്റെ മണവുമല്ലാതെ, ആരുടെയും ഒന്നും എന്റെ കക്ഷത്തിലില്ല.)
മലയാളത്തിലെ മുഖ്യധാരാ ചലചിത്ര പ്രേക്ഷകര്‍ക്കിടയില്‍ പത്മരാജന്‍ എന്ന ബിംബത്തിന്റെ പ്രാധാന്യം എല്ലാവരെയുമെന്നപോലെ ബ്ലെസ്സിയും മനസ്സിലാക്കിയിരുന്നതു കൊണ്ട്, പത്മരാജന്റെ ശിഷ്യന്‍ എന്ന അവകാശവാദത്തോടെയാണു ബ്ലെസിയുടെ സംവിധായകന്-കരിയര്‍ ആരംഭിക്കുന്നത്. പക്ഷെ, ബ്ലെസിയ്ക്ക് പത്മരാജനുമായുള്ള സാമ്യം എന്താണ്? കഥാപാത്രസൃഷ്ടിയിലും പ്രമേയങ്ങളിലുമെല്ലാം മലയാള ചലചിത്രങ്ങളുടെ കീഴ്‌വഴക്കങ്ങളെ, കൊമേഴ്‌സ്യല്‍ ചലചിത്രങ്ങളുടെ ചിട്ടവട്ടങ്ങളില്‍ നിന്നുകൊണ്ടു തന്നെ പൊളിച്ചെഴുതാന്‍ ശ്രമിച്ച സംവിധായകനായിരുന്നു പത്മരാജന്‍. കലാപരമായി വിലയിരുത്തുമ്പോള്‍, പത്മരാജന്റേത്, മികച്ചവ അല്ലെങ്കില്‍ കൂടി, സിനിമ എന്ന വിശേഷണത്തിനെങ്കിലും യോഗ്യമായിരുന്നു. എന്നാല്‍ ബ്ലെസിയുടെ ചലചിത്രങ്ങളെ, സിനിമ എന്നു വിശേഷിപ്പിക്കാനാകില്ല എന്നു മാത്രമല്ല, ആശയപരമായി എന്താണ് അവ സമൂഹത്തിനു നല്കിയിരിക്കുന്നത്? ഇവിടെയാണ്, ബ്ലെസിയുടെ ചലചിത്രങ്ങള്‍, പ്രീച്ചിംഗ് മൂവീസ് എന്ന പഴി കേള്‍ക്കുന്നത്.
കാഴ്ച, പളുങ്ക്, തന്മാത്ര എല്ലാം ചില മെസ്സേജുകള്ക്കുവേണ്ടി നിര്‍മ്മിച്ചപോലെയാണ്.
കാഴ്ച, ക.ന്യൂസ്, തന്മാത്ര തുടങ്ങിയവ സഹാനുഭൂതി എന്ന വികാരം സഹജീവികളോട് ഉണ്ടായിരിക്കണം എന്ന മെസ്സെജാണു തന്നത്. ഇതില്‍ തന്നെ, കാഴ്ചയും ക.ന്യൂസും നായകനെ ഒരു രക്ഷകന്റെ റോളിലാണു അവതരിപ്പിച്ചിരിക്കുന്നത്. പ്രീച്ചിംഗ്/സുവിശേഷവത്കരണം, രക്ഷകന്‍ എന്ന ബിംബം ഇവയ്ക്ക് സെമിറ്റിക് മതങ്ങളുമായുള്ള ബന്ധം അറിയാമല്ലോ?
(തന്മാത്രയുടെ പബ്ലിസിറ്റി സ്റ്റണ്ടുകളില്‍, കേരളത്തിലെ അല്‍ഷിമേഴ്സ് രോഗികളുടെ കണക്കൊക്കെ ബ്ലെസ്സി പറഞ്ഞു കേട്ടിരുന്നു. അവരോട് സഹാനുഭൂതിയോടെ പെരുമാറാന്‍ സമൂഹത്തെ പ്രേരിപ്പിക്കുകയാണു പടത്തിന്റെ ഉദ്ദേശ്യമെന്നും പറഞ്ഞിരുന്നു. അതു കൊണ്ടു തന്നെ, ചിത്രത്തില്‍ ചിലയിടങ്ങളില്‍, രോഗത്തെക്കുറിച്ചുള്ള ടെക്നിക്കല്‍ വിവരങ്ങളൊക്കെ കുത്തിത്തിരുകി, ഒരു educational film പോലെയാക്കാനും ഇടയ്ക്ക് ശ്രമിച്ചു എന്നു തോന്നി. ഏതായാലും മോഹന്‍ലാല്‍ ആ കഥാപാത്രത്തെ, ഒരു മന്ദബുദ്ധിയായി കണ്ട് അഭിനയിച്ചു തകര്‍ത്തു. അല്‍ഷിമേഴ്സ് എന്നാല്‍ മന്ദബുദ്ധിയാകുന്നതാണെന്നു പ്രേക്ഷകരും മനസ്സിലാക്കി.)
പളുങ്കിനു 25 കൊല്ലം മുന്പ്, കള്ളന്‍ പവിത്രന്‍ (1981) പേരില്‍ ഒരു സിനിമ വന്നിരുന്നു മലയാളത്തില്‍. അതിന്റെ ഒടുക്കം സംവിധായകന്‍ കഥയുടെ ഗുണപാഠം എഴുതിക്കാണിക്കുന്നുണ്ട്. അതേ ഗുണപാഠമാണ് പളുങ്കിനും. 81-ല്‍ കള്ളന്‍ പവിത്രന്‍ കണ്ട സമൂഹമാണ് 2006-ല്‍ പളുങ്ക് കാണുന്നത് എന്നോര്‍മ്മിക്കണം. പളുങ്ക് നല്ലൊരു ചലചിത്രം (ഏതായാലും അതൊരു സിനിമയല്ല) എന്നു വിളിക്കണമെങ്കില്‍ 'കള്ളന്‍ പവിത്ര'നും 15 കൊല്ലം മുന്നെ നമ്മളതു കാണണമായിരുന്നു.
ബ്ലെസിയുടെ ചലച്ചിത്രങ്ങളുടെ ഒരു പൊതുസ്വഭാവം, അവയെല്ലാം, ചില നല്ല മനുഷ്യര്‍ക്കു സംഭവിക്കുന്ന ദുരന്തങ്ങളെക്കുറിച്ചാണ് എന്നതാണ്. ഈ ദുരന്തങ്ങളുടെ കാരണങ്ങള്‍ പലതാവാം. വ്യക്തികളെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി, സംഭവങ്ങളെക്കുറിച്ചു പറയുമ്പോള്‍ രണ്ടിനും മിഴിവു നഷ്ടപ്പെടുന്നു. (കണ്ടിട്ടുള്ള വെറും നാലു സിനിമകള്‍ വെച്ച് പൊതുസ്വഭാവം ആലോചിക്കുന്നതു പോലും അക്രമം തന്നെ.)
ഇത്രയൊക്കെ കുറ്റങ്ങള്‍ പറയുമ്പോഴും, മറ്റു മലയാള ചലച്ചിത്രങ്ങളെ അപേക്ഷിച്ച്, ബ്ലെസിയുടെയും ലാല്‍ജോസിന്റെയുമൊക്കെ ചിത്രങ്ങള്‍ക്ക് ചുരുങ്ങിയത്, കണ്ടിരിക്കാം എന്ന ഗുണമെങ്കിലുമുണ്ട്, എന്നു സമ്മതിക്കാതെ വയ്യ. അതില്‍ ബ്ലെസിയുടേത് സാങ്കേതികമായി വളരെ മുന്നില്‍ നില്‍ക്കുന്നു. പക്ഷേ, വെറുതെ കണ്ടിരിക്കാനുള്ളതാണോ സിനിമ?
ഇനി, 25 വര്‍ഷമായി മലയാള ചലചിത്രങ്ങള്‍ കണ്ടിട്ടില്ലാത്ത, ഭാഷ അറിയാവുന്ന ഒരാളെ, സിബി മലയില്‍ തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ സംവിധാനം ചെയ്ത ചലച്ചിത്രങ്ങള്‍, കന്മദം പോലെയുള്ള ലോഹിതദാസിന്റെ ചലച്ചിത്രങ്ങള്‍, കമല്‍ തൊണ്ണൂറുകളില്‍ ചെയ്ത ചലച്ചിത്രങ്ങള്‍, ലാല്‍ ജോസിന്റെ ചലച്ചിത്രങ്ങള്‍, ബ്ലെസിയുടെ ചലച്ചിത്രങ്ങള്‍ എന്നിവ കാണിച്ചു നോക്കൂ. അതിന്റെയൊക്കെ സംവിധായകനെ തിരിച്ചറിയാന്‍ അയാള്‍ നന്നെ പാടുപെടേണ്ടി വരും....ഇവരുടെയൊക്കെ കൈയൊപ്പ് ഒരുപോലെ ആയതെങ്ങനെയായിരിക്കും?
എനിക്കു തോന്നുന്നു ഭരതനാണ് ഇവിടെ പ്രതിയെന്ന്...

Subscribe to:
Posts (Atom)
Followers
Labels
രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.